Connect with us

International

ഗസ്സയിലെ സമാധാന പ്രഖ്യാപനം: ട്രംപ് പശ്ചിമേഷ്യയിലേക്ക്, ഈജിപ്തും ഇസ്‌റാഈലും സന്ദര്‍ശിക്കും

ഇസ്‌റാഈല്‍ പാര്‍ലിമെന്റില്‍ ട്രംപ് പ്രസംഗിക്കും. ട്രംപിന്റെ പശ്ചിമേഷ്യാ സന്ദര്‍ശനത്തോടെ ബന്ദി കൈമാറ്റം ആരംഭിക്കുമെന്നാണ് സൂചന.

Published

|

Last Updated

വാഷിങ്ടണ്‍ | ഗസ്സയിലെ സമാധാന പ്രഖ്യാപനത്തിനായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് പശ്ചിമേഷ്യയിലേക്ക് തിരിക്കും. ഈജിപ്തും ഇസ്‌റാഈലും യു എസ് പ്രസിഡന്റ് സന്ദര്‍ശിക്കും. ഇസ്‌റാഈല്‍ പാര്‍ലിമെന്റില്‍ അദ്ദേഹം പ്രസംഗിക്കും. ട്രംപിന്റെ സന്ദര്‍ശനത്തോടെ ബന്ദി കൈമാറ്റം ആരംഭിക്കുമെന്നാണ് സൂചന.

വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കപ്പെട്ടതോടെ മാനുഷിക സഹായവുമായി എത്തുന്ന നിരവധി ട്രക്കുകള്‍ ഇന്ന് ഗസ്സയില്‍ പ്രവേശിക്കും.

ഗസ്സക്കെതിരെ ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ട്രംപും ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്തഹ് അല്‍ സിസിയും നാളെ ശറം അല്‍ ശെയ്ക്കില്‍ നടക്കുന്ന അന്താരാഷ്ട്ര ഉച്ചകോടിയില്‍ ചര്‍ച്ച നടത്തും. ഇരുപതിലധികം രാഷ്ട്രങ്ങളുടെ നേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് ഈജിപ്ത് ഭരണകൂടം പ്രസ്താവനയില്‍ അറിയിച്ചു. ഗസ്സ മേഖലയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും പശ്ചിമേഷ്യയില്‍ സമാധാനവും സ്ഥിരതയും പുനസ്ഥാപിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്തുക ലക്ഷ്യംവച്ചാണ് ഉച്ചകോടിയെന്ന് പ്രസ്താവന വ്യക്തമാക്കി. ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവോ ഹമാസ് പ്രതിനിധിയോ ഉച്ചകോടിയില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

 

Latest