Kerala
ഓപറേഷന്‍ നുംഖോര്‍: കസ്റ്റംസ് പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാന്‍ അപേക്ഷ നല്‍കാനൊരുങ്ങി ദുല്‍ഖര്‍
ഹൈക്കോടതി അനുമതി നല്‍കിയതോടെയാണ് നീക്കം.

കൊച്ചി | ഓപറേഷന്‍ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാന്‍ അപേക്ഷ നല്‍കാനൊരുങ്ങി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഹൈക്കോടതി അനുമതി നല്‍കിയതോടെയാണ് നീക്കം.
കസ്റ്റംസ് പിടിച്ചെടുത്ത ലാന്‍ഡ് റോവര്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിശദമായ വാദം കേട്ട കോടതി കസ്റ്റംസ് അഡീഷണല്‍ കമ്മീഷണര്‍ ദുല്‍ഖറിന്റെ ആവശ്യം പരിഗണിക്കണമെന്ന് ഇടക്കാല ഉത്തരവിട്ടു. വാഹനം വിട്ടു നല്‍കാന്‍ സാധിക്കില്ലെങ്കില്‍ കാരണം വ്യക്തമാക്കണമെന്നും നിര്‍ദേശിച്ചിരുന്നു.
ഭൂട്ടാനില്‍ നിന്ന് കടത്തിയ കൂടുതല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കാനുള്ള ത്വരിത നീക്കമാണ് കസ്റ്റംസ് നടത്തിവരുന്നത്.
---- facebook comment plugin here -----