Connect with us

Kerala

നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ബിജെപി; നേമത്ത് ചുവരെഴുതി രാജീവ് ചന്ദ്രശേഖർ

നമുക്ക് വേണം വികസിത നേമം എന്നെഴുതിയാണ് തുടക്കമിട്ടത്.

Published

|

Last Updated

തിരുവനന്തപുരം| നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ബിജെപി. നേമം മണ്ഡലത്തില്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് പ്രചാരണത്തിന് തുടക്കമിട്ടത്. നമുക്ക് വേണം വികസിത നേമം എന്നെഴുതിയാണ് തുടക്കമിട്ടത്. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകാത്തതിനാല്‍ സ്ഥാനാര്‍ത്ഥിയുടെ പേര് എഴുതിയിട്ടില്ല. നിയമസഭ തെരഞ്ഞെടുപ്പില്‍ പരിഗണിക്കുന്നതിനായി സംസ്ഥാന നേതൃത്വം നല്‍കിയ പട്ടികയില്‍ നേമത്ത് രാജീവ് ചന്ദ്രശേഖറുടെ പേരാണുള്ളത്. ബിജെപി ഇത്തവണ വിജയപ്രതീക്ഷ വെച്ചു പുലര്‍ത്തുന്ന എ ക്ലാസ് മണ്ഡലമാണ് നേമം.

Latest