Connect with us

Business

ഇന്ത്യൻ വംശജ ആശാ ശർമ്മയെ മൈക്രോസോഫ്റ്റ് ഗെയിമിംഗ് സി ഇ ഒ ആയി നിയമിച്ചു

ആഗോള കമ്പനികളുടെ നേതൃനിരയിലുള്ള ഇന്ത്യൻ വംശജരുടെ പട്ടികയിലേക്ക് ഒരാൾ കൂടി

Published

|

Last Updated

ന്യൂഡൽഹി| മൈക്രോസോഫ്റ്റ് ഗെയിമിംഗിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായും സി ഇ ഒ ആയും ഇന്ത്യൻ വംശജയായ ആശാ ശർമ്മയെ നിയമിച്ചു. ഇതോടെ ആഗോള കമ്പനികളുടെ നേതൃനിരയിലുള്ള ഇന്ത്യൻ വംശജരുടെ പട്ടികയിലേക്ക് ഒരാൾ കൂടി എത്തിയിരിക്കുകയാണ്.

മൈക്രോസോഫ്റ്റ് ചെയർമാനും സി ഇ ഒ യുമായ സത്യ നദെല്ലയാണ് നിയമനം പ്രഖ്യാപിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി മൈക്രോസോഫ്റ്റിൽ വിവിധ സേവനങ്ങൾ വികസിപ്പിക്കുന്നതിലും വ്യാപിപ്പിക്കുന്നതിലും ആശാ ശർമ്മ നിർണ്ണായക പങ്കുവഹിച്ചതായി അദ്ദേഹം പറഞ്ഞു.

മൈക്രോസോഫ്റ്റിലെത്തുന്നതിന് മുമ്പ് ഇൻസ്റ്റാകാർട്ടിൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായും മെറ്റയിൽ വൈസ് പ്രസിഡന്റായും ആശാ ശർമ്മ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബില്യൺ കണക്കിന് ആളുകളിലേക്ക് എത്തുന്ന സേവനങ്ങൾ കെട്ടിപ്പടുക്കാനും ഉപഭോക്തൃ-ഡെവലപ്പർ ഇക്കോസിസ്റ്റങ്ങളെ പിന്തുണയ്ക്കാനും ആശാ ശർമ്മയ്ക്ക് സാധിച്ചിട്ടുണ്ടെന്ന് സത്യ നദെല്ല വ്യക്തമാക്കി.

Latest