International
അഫ്ഗാന്‍-പാക് അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍; ആറ് പ്രവിശ്യകളില്‍ ആക്രമണം നടത്തി താലിബാന്‍
തിരിച്ചടിച്ചതായി പാക് സൈനിക വൃത്തങ്ങള്‍

ഇസ്‌ലാമാബാദ് | അഫ്ഗാന്‍-പാക് അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍. പാക് സൈനിക പോസ്റ്റില്‍ താലിബാന്‍ ആക്രമണം നടത്തുകയായിരുന്നു. ആറ് പ്രവിശ്യകളില്‍ ശക്തമായ ആക്രമണമാണ് നടന്നത്. തിരിച്ചടിച്ചതായി പാക് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.
അതിര്‍ത്തിയിലെ കുനാര്‍, നംഗര്‍ഹാര്‍, പക്തിയ, ഖോസ്ത്, ഹെല്‍മന്ദ് പ്രവിശ്യകളില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് താലിബാന്‍ അധികൃതര്‍ അറിയിച്ചു. വിജയകരമായ ആക്രമണം നടത്തിയതായാണ് താലിബാന്‍ പ്രതിരോധ മന്ത്രാലയ വക്താവ് ഇനായത് ഖോവരാസം വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞത്. അഫ്ഗാനെതിരെ പാകിസ്താന്‍ വീണ്ടും ആക്രമണത്തിനു തുനിഞ്ഞാല്‍ പ്രതിരോധിക്കാനും തിരിച്ചടിക്കാനും തങ്ങളുടെ സൈന്യം സജ്ജമാണെന്നും ഖോവരാസം മുന്നറിയിപ്പു നല്‍കി.
വ്യാഴാഴ്ച അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ പാകിസ്താന്‍ വ്യോമാക്രമണം നടത്തിയതിനെ പിന്തുടര്‍ന്നാണ് താലിബാന്‍ പ്രത്യാക്രമണം നടത്തിയത്. അഫ്ഗാനിസ്ഥാന്‍ ഭരണകൂടം ഇന്ത്യയുമായി അടുക്കുന്നതിനിടെയാണ് പാക്-അഫ്ഗാന്‍ സംഘര്‍ഷം രൂക്ഷമായിരിക്കുന്നത്.