Connect with us

International

ഗസ്സ സമാധാന പ്രഖ്യാപനം; ഈജിപ്തിലേക്ക് തിരിച്ച മൂന്ന് ഖത്വര്‍ നയതന്ത്രജ്ഞര്‍ വാഹനാപകടത്തില്‍ മരിച്ചു

രണ്ടുപേര്‍ക്ക് പരുക്കേറ്റു. ഖത്വര്‍ പ്രോട്ടോക്കോള്‍ സംഘത്തില്‍ പെട്ടവരാണ് അപകടത്തിനിരയായത്.

Published

|

Last Updated

കൈറോ | ഈജിപ്തിലേക്കുള്ള യാത്രക്കിടെയുണ്ടായ വാഹനാപകടത്തില്‍ മൂന്ന് ഖത്വര്‍ നയതന്ത്രജ്ഞര്‍ മരിച്ചു. ഗസ്സ സമാധാന പ്രഖ്യാപന ചര്‍ച്ചകള്‍ നടക്കുന്ന ഉച്ചകോടിയുമായി ബന്ധപ്പെട്ട് പോകുന്നതിനിടെയാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. രണ്ടുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ഉച്ചകോടി നടക്കുന്ന ശാം എല്‍-ശൈഖിന് അമ്പത് കിലോമീറ്ററോളം അകലെ വെച്ചാണ് അപകടമുണ്ടായത്. ഖത്വര്‍ പ്രോട്ടോക്കോള്‍ സംഘത്തില്‍ പെട്ടവരാണ് അപകടത്തിനിരയായത്.

അതിനിടെ. ഗസ്സയിലെ സമാധാന പ്രഖ്യാപനത്തിനായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പശ്ചിമേഷ്യയിലേക്ക് തിരിച്ചു. ഈജിപ്തും ഇസ്റാഈലും ട്രംപ് സന്ദര്‍ശിക്കും. ഇസ്റാഈല്‍ പാര്‍ലിമെന്റില്‍ അദ്ദേഹം പ്രസംഗിക്കും. ട്രംപിന്റെ സന്ദര്‍ശനത്തോടെ ബന്ദി കൈമാറ്റം ആരംഭിക്കുമെന്നാണ് സൂചന. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കപ്പെട്ടതോടെ മാനുഷിക സഹായവുമായി എത്തുന്ന നിരവധി ട്രക്കുകള്‍ ഇന്ന് ഗസ്സയില്‍ പ്രവേശിക്കും. ഗസ്സക്കെതിരെ ഇസ്റാഈല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ട്രംപും ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്തഹ് അല്‍ സിസിയും നാളെ ശറം അല്‍ ശെയ്ക്കില്‍ നടക്കുന്ന അന്താരാഷ്ട്ര ഉച്ചകോടിയില്‍ ചര്‍ച്ച നടത്തും. ഇരുപതിലധികം രാഷ്ട്രങ്ങളുടെ നേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് ഈജിപ്ത് ഭരണകൂടം പ്രസ്താവനയില്‍ അറിയിച്ചു.

 

 

 

 

Latest