Kerala
ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷിക്കാന്‍ ഇ ഡിയും
എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് പ്രാഥമിക വിവരശേഖരണം ആരംഭിച്ചു. ദേവസ്വം ബോര്‍ഡ് സംശയ നിഴലിലെന്ന് ദേവസ്വം വിജിലന്‍സ്.

പത്തനംതിട്ട | ശബരിമല ശ്രീകോവിലിലെ സ്വര്‍ണക്കൊള്ള അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റും. ഇ ഡി പ്രാഥമിക വിവരശേഖരണം ആരംഭിച്ചിട്ടുണ്ട്. പോലീസ് കേസെടുത്തതിനു പിന്നാലെയാണ് ഇ ഡി നടപടി.
ദേവസ്വവും പ്രതിക്കൂട്ടില്‍
എഫ് ഐ ആറില്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളും പ്രതികളായി ഉണ്ടെന്നാണ് സൂചന. 2019ല്‍ ദേവസ്വം ബോര്‍ഡ് എ പദ്മകുമാര്‍ പ്രസിഡന്റായ ബോര്‍ഡാണ് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. ശബരിമലയിലെ സ്വര്‍ണപ്പാളി ഇളക്കിയത് അംഗങ്ങളുടെ അറിവോടെയാണെന്നും ദേവസ്വം ഭാരവാഹികള്‍ ഗൂഢാലോചന നടത്തിയെന്നുമാണ് ആരോപണം.
ദേവസ്വം ബോര്‍ഡ് സംശയ നിഴലിലാണെന്ന് ദേവസ്വം വിജിലന്‍സ് പറഞ്ഞു. അതേസമയം, നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് ദേവസ്വം മുന്‍ പ്രസിഡന്റ് എ പദ്മകുമാര്‍ പ്രതികരിച്ചു. വീഴ്ചയുണ്ടായോ എന്ന് കോടതി പരിശോധിക്കട്ടെ. എഫ് ഐ ആറിനെ കുറിച്ച് വിവരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.