Connect with us

Kerala

ശബരിമല സ്വര്‍ണക്കൊള്ള: സ്മാര്‍ട്ട് ക്രിയേഷന്‍സിലെ പരിശോധനക്ക് എ സ് ഐ ടി സംഘം ചെന്നൈയില്‍

ഞായറാഴ്ച ആയതിനാല്‍ ഇന്ന് സ്ഥാപനത്തിന് അവധിയാണെന്ന് സ്മാര്‍ട്ട് ക്രിയേഷന്‍സ് അധികൃതര്‍.

Published

|

Last Updated

ചെന്നൈ | ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്വേഷണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) ചെന്നൈയില്‍. സ്വര്‍ണം ഉരുക്കിയെടുത്ത സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ പരിശോധന നടത്താനാണ് സംഘം ചെന്നൈയിലെത്തിയത്. എന്നാല്‍, ഇക്കാര്യം അറിയില്ലെന്നും ഞായറാഴ്ച ആയതിനാല്‍ ഇന്ന് സ്ഥാപനത്തിന് അവധിയാണെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

ശബരിമല സന്നിധാനത്ത് അമിക്കസ് ക്യൂറി കെ ടി ശങ്കരന്റെ നേതൃത്വത്തില്‍ പരിശോധന നടന്നുവരികയാണ്. സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ പ്രതിനിധിയടക്കമുള്ളവരെ സന്നിധാനത്ത് എത്തിച്ചിട്ടുണ്ട്. സ്‌ട്രോങ് റൂം പരിശോധനയടക്കമാണ് നടക്കുന്നത്. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി എത്തിച്ച ദ്വാരപാലക പാളികളുടെ പരിശോധനയും ഇന്ന് നടക്കും. സന്നിധാനത്തെ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാളെ പ്രധാന സ്‌ട്രോങ് റൂം ആയ ആറന്മുളയില്‍ കണക്കെടുപ്പ് നടത്തും.

കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഉടന്‍ വിശദമായി ചോദ്യം ചെയ്യും. ഹാജരാകാന്‍ ആവശ്യപ്പെട്ടതായാണ് സൂചന. സ്മാര്‍ട്ട് ക്രിയേഷന്‍സ് കമ്പനിയില്‍ നിന്ന് പോറ്റിക്കായി സ്വര്‍ണം ഏറ്റുവാങ്ങിയ കല്‍പേഷിനെ കണ്ടെത്തും. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് എസ് ഐ ടി അന്വേഷണം. ഏകോപനത്തിന് രണ്ട് എസ് പിമാരുണ്ട്. പത്തനംതിട്ടയില്‍ ക്യാമ്പ് ഓഫീസ് തുറക്കും.

 

 

Latest