Connect with us

Kerala

മാത്യു ടി തോമസ് എം എല്‍ എക്ക് ആശ്വാസം; വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാമെന്ന് ജില്ലാ കലക്ടര്‍

തീവ്ര പരിഷ്‌കരണത്തിന്റെ ഭാഗമായി എസ് ഐ ആറുമായി ബന്ധപ്പെട്ട എന്യൂമറേഷന്‍ ഫോം പൂരിപ്പിക്കുന്നതിനിടെ ബൂത്ത് ലെവല്‍ ഓഫീസറാണ് എം എല്‍ എയുടെയും ഭാര്യയുടെയും പേരുകള്‍ പട്ടികയില്‍ ഇല്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്. '

Published

|

Last Updated

പത്തനംതിട്ട |  മുന്‍ മന്ത്രി മാത്യു ടി തോമസ് എം എല്‍ എയുടെ പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാന്‍ കഴിയുമെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. 2002 മാര്‍ച്ചിലാണ് തീവ്ര വോട്ടര്‍ പട്ടിക നിലവില്‍ വന്നത്. അതിന് ശേഷം 2002 ഒക്ടോബറിലാണ് മാത്യു ടി തോമസ് എം എല്‍ എ ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് എടുത്തിരിക്കുന്നത്. 2002 ല്‍ എസ് ഐ ആര്‍ പ്രസിദ്ധീകരിക്കുമ്പോള്‍ മാത്യു ടി തോമസിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ല. അന്ന് എന്യുമറേഷന്‍ ഫോം പൂരിപ്പിച്ച് നല്‍കാതിരുന്നതാണോ അദ്ദേഹം സ്ഥലത്ത് ഇല്ലാതിരുന്നതാണോ പട്ടികയില്‍ ഇല്ലാത്തതിന് പിന്നില്‍ എന്ന് വ്യക്തമല്ല.

അതേസമയം പ്രോജിനിയില്‍ ചേര്‍ക്കാന്‍ മാത്യു ടി തോമസിന്റെ പിതാവിന്റെ പേര് ലഭിച്ചിട്ടുണ്ട്. പിതാവിന്റെ പേര് ഉള്ളതിനാല്‍ മാത്യു തോമസിന്റെയും ഭാര്യ അച്ചാമ്മ അലക്‌സിന്റെയും മക്കളുടെയും പേര് തീവ്ര വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്നതിന് തടസമില്ലെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. തീവ്ര പരിഷ്‌കരണത്തിന്റെ ഭാഗമായി എസ് ഐ ആറുമായി ബന്ധപ്പെട്ട എന്യൂമറേഷന്‍ ഫോം പൂരിപ്പിക്കുന്നതിനിടെ ബൂത്ത് ലെവല്‍ ഓഫീസറാണ് എം എല്‍ എയുടെയും ഭാര്യയുടെയും പേരുകള്‍ പട്ടികയില്‍ ഇല്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്. ‘സാങ്കേതികമായി പേര് ഉള്‍പ്പെടുത്താന്‍ കഴിയുന്നില്ല എന്ന വിവരമാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകമായിരുന്നു മാത്യു ടി തോമസ് എം എല്‍ എ. ആറ് തവണ നിയമസഭയിലേക്ക് മത്സരിക്കുകയും അഞ്ച് തവണ എം എല്‍ എ ആവുകയും ഒരു തവണ പാര്‍ലമെന്റിലേക്ക് മത്സരിക്കുകയും ചെയ്ത രാഷ്ട്രീയ പശ്ചാത്തലമുള്ളയാണാണ് മാത്യു ടി തോമസ്. ഒരു തവണ മന്ത്രിയുമായിരുന്നു.

 

Latest