Connect with us

International

പ്രമുഖ ഹോളിവുഡ് സംവിധായകന്‍ റോബ് റെയ്‌നറും ഭാര്യയും വീട്ടില്‍ മരിച്ച നിലയില്‍; മകന്‍ പോലീസ് കസ്റ്റഡിയില്‍

റോബ് റെയ്നറിന്റെ രണ്ടാമത്തെ മകന്‍ നിക്കിനെയാണ് സംഭവത്തില്‍ പോലീസ് ചോദ്യം ചെയ്യുന്നത്

Published

|

Last Updated

ലോസ് ആഞ്ചലസ്  |  പ്രമുഖ ഹോളിവുഡ് സംവിധായകന്‍ റോബ് റെയ്നറിനെയും ഭാര്യ മിഷേല്‍ റെയ്നറിനെയും മരിച്ച നിലയില്‍ കണ്ടെത്തി. ലോസ് ആഞ്ചലസിലുള്ള വീട്ടിലാണ് നടനും, സാമൂഹിക പ്രവര്‍ത്തകനും കൂടിയായ റോബ് റെയ്‌നറിനറിനെയും (78) മിഷേല്‍ റെയ്‌നറിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകം ആകാമെന്ന് സംശയമുയര്‍ന്നിട്ടുണ്ട്. ഞായറാഴ്ചയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

മൃതദേഹങ്ങളില്‍ കുത്തേറ്റ പാടുകളുണ്ട് എന്നും സംഭവത്തില്‍ പോലീസ് റെയ്‌നര്‍ കുടുംബാംഗങ്ങളിലൊരാളെ ചോദ്യം ചെയ്തു വരികയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. റോബ് റെയ്നറിന്റെ രണ്ടാമത്തെ മകന്‍ നിക്കിനെയാണ് സംഭവത്തില്‍ പോലീസ് ചോദ്യം ചെയ്യുന്നത് എന്നും നിക്ക് ഏറെ കാലങ്ങളായി മയക്കുമരുന്ന് ഉപയോഗത്തിന് ചികിത്സയിലായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

ഹോളിവുഡിലെ ക്ലാസിക് ചിത്രങ്ങളാളായ എ ഫ്യു ഗുഡ്‌മെന്‍, വെന്‍ ഹാരി മീറ്റ് സാലി, ഫ്‌ളിപ്പ്ഡ് തുടങ്ങിയവക്ക് പുറമെ മിസെറി, സ്റ്റാന്‍ഡ് ബൈ മി, ബക്കറ്റ് ലിസ്റ്റ് തുടങ്ങിയ ചരിത്രങ്ങളും റോബ് റെയ്നറര്‍ സംവിധാനം ചെയ്തിട്ടുണ്ട്.

Latest