Connect with us

National

പാര്‍ലിമെന്റ് സമ്മേളനം; ഇന്ത്യാ സഖ്യ യോഗം ഇന്ന്

യോഗത്തില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും വിട്ടുനില്‍ക്കും

Published

|

Last Updated

ന്യൂഡല്‍ഹി | പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനു മുന്നോടിയായി ഇന്ത്യാ മുന്നണി യോഗം ഇന്ന്. വൈകിട്ട് ഏഴുമണിക്ക് ഓണ്‍ലൈനില്‍ ചേരുന്ന യോഗത്തില്‍ പാര്‍ലിമെന്റില്‍ സ്വീകരിക്കേണ്ട നയസമീപനങ്ങള്‍ ചര്‍ച്ച ചെയ്യും.

യോഗത്തില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും വിട്ടുനില്‍ക്കും. ഇന്ത്യ സഖ്യത്തിന്റെ ഭാഗമല്ലെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ വിശദീകരണം. തൃണമൂല്‍ കോണ്‍ഗ്രസ് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് പാര്‍ട്ടിയുടെ വാര്‍ഷിക ചടങ്ങുകള്‍ ചൂണ്ടിക്കാട്ടിയാണ്. സി പി എമ്മിനേയും ആര്‍ എസ് എസിനേയും സമീകരിച്ചുകൊണ്ട് കഴിഞ്ഞ ദിവസം രാഹുല്‍ ഗന്ധി നടത്തിയ പരാമര്‍ശത്തിനെതിരെ സി പി എം ശക്തിയായി പ്രതികരിച്ചിട്ടുണ്ട്. ഉത്തരവാദിത്ത രഹിതമായ ഇത്തരം പരാമര്‍ശങ്ങള്‍ രാഹുല്‍ഗാന്ധി ഒഴിവാക്കണമെന്ന ആവശ്യം സി പി എം സഖ്യയോഗത്തില്‍ ഉന്നയിച്ചേക്കും.

പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍, ബീഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.