Kerala
ഇന്റര്‍ കോളീജിയറ്റ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു
രാജ്യത്തുടനീളമുള്ള നൂറിലധികം കോളജുകളില്‍ നിന്നും വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തമുണ്ടാകും
കോഴിക്കോട് | നടക്കാവ് ഹോളി ക്രോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് & ടെക്‌നോളജി (HCIMT), നാഷണല്‍ ലെവല്‍ ഇന്റര്‍ കോളീജിയറ്റ് ഫെസ്റ്റ് (COMIENZO’25) സംഘടിപ്പിക്കുന്നു. ഡിസംബര്‍ 17ന് ബുധനാഴ്ച കോളജ് കാമ്പസില്‍ വെച്ചാണ് ഏകദിന പരിപാടി നടത്തുന്നത്.
‘Innovate, Create, Sustain’ എന്ന പ്രമേയത്തിലാണ് COMIENZO’25 സംഘടിപ്പിക്കുന്നത്. രാജ്യത്തുടനീളമുള്ള നൂറിലധികം കോളജുകളില്‍ നിന്നും വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തമുണ്ടാകും.
അക്കാദമിക് വൈദഗ്ധ്യവും നൈപുണ്യവും സര്‍ഗാത്മകതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സമഗ്രമായ വേദിയാണ് ഈ ഫെസ്റ്റ്. രാവിലെ 9.30 മുതല്‍ ആരംഭിക്കുന്ന ഫെസ്റ്റില്‍ പതിനാല് വ്യത്യസ്ത പരിപാടികള്‍ ഉണ്ടാകും.
ഏക (ഫാഷന്‍ ഷോ), കൗശല്‍ (ബിസിനസ് ക്വിസ്), ആഘോഷ് (തെരുവ് നാടകം), ദൃശ്യ സംവാദ് (ടാബ്ലോ), ദ്വയിനാട്യ (നാടകം), ചക്രവ്യൂഹ (ട്രെഷര്‍ ഹണ്ട് ), മിക്ഷന്‍ (കോക്ടെയ്ല്‍ മേക്കിങ് ) എന്നീ മത്സര ഇനങ്ങളോടൊപ്പം മറ്റു പരിപാടികളും വിദ്യാര്‍ത്ഥികളുടെ കലാവിരുന്നും ഉണ്ടാകും. രണ്ട് ലക്ഷത്തില്‍ അധികമാണ് ഫെസ്റ്റിനുള്ള ആകെ സമ്മാനത്തുക.
?വൈകിട്ട് 5.30-ന് ആരംഭിക്കുന്ന സമാപന സമ്മേളനം താമരശ്ശേരി രൂപതാ ബിഷപ്പ് അഭിവന്ദ്യ മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിന്‍ ഉദ്ഘാടനം ചെയ്യും. പ്രശസ്ത എഴുത്തുകാരനും മോട്ടിവേഷണല്‍ സ്പീക്കറും നടനുമായ ജോസഫ് അന്നംകുട്ടി ജോസ് മുഖ്യാതിഥിയാവും. പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ഷൈനി ജോര്‍ജ് അധ്യക്ഷത വഹിക്കും.
KAARWAAN അവതരിപ്പിക്കുന്ന സംഗീത ബാന്‍ഡ് പ്രകടനത്തോടെ പരിപാടികള്‍ അവസാനിക്കും.






