National
നീറ്റ് പരീക്ഷയിലെ അശ്രദ്ധ ഗൗരവത്തോടെ കാണണം; എന്‍ടിഎ യെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി
ആരുടെയെങ്കിലും ഭാഗത്തുനിന്ന് 0.001 ശതമാനം വീഴ്ചയുണ്ടായാല്‍ പോലും പരിഹരിക്കപ്പെടണം.

ന്യൂഡല്‍ഹി | നീറ്റ് പരീക്ഷയിലെ അശ്രദ്ധ അതീവ ഗൗരവത്തോടെ കാണമെന്ന് സുപ്രീംകോടതി. വീഴ്ചകള്‍ ഉണ്ടായെങ്കില്‍ അത് അംഗീകരിക്കണമെന്നും പരിഹരിക്കണമെന്നും കോടതി പറഞ്ഞു. കുട്ടികളുടെ കഠിനാധ്വാനത്തെ കാണാതെ പോകരുതെന്നും കോടതി വ്യക്തമാക്കി.
പരീക്ഷാ നടത്തിപ്പുകാരെന്ന നിലയില്‍ നീതിപൂര്‍വമായി പ്രവര്‍ത്തിക്കാനുള്ള ബാധ്യത എന്‍ടിഐക്കുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ആരുടെയെങ്കിലും ഭാഗത്തുനിന്ന് 0.001 ശതമാനം വീഴ്ചയുണ്ടായാല്‍ പോലും പരിഹരിക്കപ്പെടണം. തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് അംഗീകരിക്കാന്‍ ഏജന്‍സി തയാറാകണം. തുടര്‍ നടപടി എന്താണെന്ന് ഏജന്‍സി വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു.
നീറ്റ് പരീക്ഷയില്‍ ക്രമക്കേടുണ്ടായതായി കേന്ദ്രം തുറന്നു സമ്മതിച്ചിരുന്നു. രണ്ടിടത്ത് ക്രമക്കേടുണ്ടായതായാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ സമ്മതിച്ചത്.രണ്ടിടത്ത് ക്രമക്കേട് നടന്നതായി കണ്ടെത്തിയെന്നാണ് ഒഡീഷയിലെ സാംബല്‍പൂരില്‍ ഒരു വാര്‍ത്ത ഏജല്‍സിക്ക് നല്‍കിയ പ്രതികരണത്തിലെ വെളിപ്പെടുത്തല്‍.കുറ്റം ചെയ്തവര്‍ എത്ര വലിയ ഉദ്യോഗസ്ഥരായാലും കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞിരുന്നു.