Connect with us

Kerala

നാഷണല്‍ സര്‍വീസ് സ്‌കീം; സംസ്ഥാന കോര്‍ഡിനേറ്ററുടെ താത്ക്കാലിക ചുമതല ഡോ. ഡി ദേവിപ്രിയക്ക്

കൊല്ലം ശ്രീനാരായണ വനിതാ കോളജിലെ ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും നിലവില്‍ എന്‍ എസ് എസ് കൊല്ലം ജില്ലാ കോര്‍ഡിനേറ്ററുമാണ് ഡോ. ദേവിപ്രിയ.

Published

|

Last Updated

തിരുവനന്തപുരം | നാഷണല്‍ സര്‍വീസ് സ്‌കീം (എന്‍ എസ് എസ്) സംസ്ഥാന കോര്‍ഡിനേറ്ററുടെ താത്ക്കാലിക ചുമതല ഡോ. ഡി ദേവിപ്രിയക്ക്. ഉന്നത വിദ്യാഭ്യാസ-സാമൂഹികനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചതാണ് ഇക്കാര്യം.

നേരത്തെ പദവിയിലുണ്ടായിരുന്ന ഡോ. ആര്‍ എന്‍ അന്‍സര്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനം. കൊല്ലം ശ്രീനാരായണ വനിതാ കോളജിലെ ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ഡോ. ദേവിപ്രിയ.

നിലവില്‍ എന്‍ എസ് എസ് കൊല്ലം ജില്ലാ കോര്‍ഡിനേറ്ററാണ്.

 

Latest