Connect with us

MV GOVINDAN

രാജ്യത്തിന്റെ പേരുമാറ്റാനുള്ള നീക്കം ഇന്ത്യാ മുന്നണിയോടുള്ള ഭയം കാരണം: എം വി ഗോവിന്ദന്‍

ഇന്ത്യ എന്ന പേരിനെ പേടിക്കുന്ന മോദി സര്‍ക്കാര്‍ ചരിത്രത്തെ മാറ്റാനാണ് ശ്രമിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യ മുന്നണിയോടുള്ള പേടി കാരണമാണ് മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ പേര് മാറ്റാനുള്ള ശ്രമം നടത്തുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ എന്ന പേരിനെ പേടിക്കുന്ന മോദി സര്‍ക്കാര്‍ ചരിത്രത്തെ മാറ്റാനാണ് ശ്രമിക്കുന്നത്. സവര്‍ ക്കറുടെ നിലപാടാണ് കേന്ദ്രസര്‍ക്കാരിന്. അതിന്റെ ആദ്യത്തെ ശ്രമമാണ് ജി 20 ഉച്ചകോടിയില്‍ ഇന്ത്യ എന്നതിനു പകരം ഭാരതം എന്ന പേര് ഉപയോഗിച്ചത്.

ഭരണഘടന അനുസരിച്ചാണ് രാജ്യത്തിന്റെ പേര് ഇന്ത്യ എന്നു നല്‍കിയത്. സുപ്രീം കോടതി തന്നെ മോദി സര്‍ക്കാരിനോട് പേര് മാറ്റേണ്ടതുണ്ടോ എന്ന് ചോദ്യം ഉന്നയിച്ചപ്പോഴും ഇന്ത്യ എന്ന പേര് മാറ്റുന്നില്ല എന്ന നിലപാടാണ് മോദി സര്‍ക്കാര്‍ പറഞ്ഞത്. ഇപ്പോള്‍ പേര് മാറ്റാനുള്ള കാരണം വ്യക്തമാണ്. ബി ജെ പിക്കെതിരെ രൂപീകരിച്ച ഇന്ത്യ എന്ന മുന്നണിയോടുള്ള ഭയം കാരണമാണ് പാഠപുസ്തകങ്ങളില്‍ നിന്ന് ഇന്ത്യ എന്ന പേര് വെട്ടി ഭാരത് എന്നാക്കുന്നത്.

പുതുതലമുറ പഠിക്കേണ്ട പാഠപുസ്തകങ്ങളില്‍ നിന്നു പല ഭാഗങ്ങളും മുമ്പും ഒഴിവാക്കി സര്‍ക്കാര്‍ വിവാദം സൃഷ്ടിച്ചിരുന്നു. ഇത് സവര്‍ക്കറുടെ നിലപാടാണ്. ആര്‍ എസ് എസ് നിര്‍മിത ചരിത്രം പഠിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇത് ഹിന്ദുത്വ വല്‍ക്കരണത്തിലേക്കും ഫാസിസത്തിലേക്കുമുള്ള യാത്രയുടെ വിദ്യാഭ്യാസ മേഖലയിലെ പ്രയോഗമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

 

Latest