Kerala
ഒന്‍പതുകാരിയുടെ മരണം ചികിത്സാപിഴവുമൂലമെന്ന് മാതാവ്; പോലീസില്‍ പരാതി നല്‍കി
മരണത്തില്‍ ആരോഗ്യ വകുപ്പിനും പരാതി നല്‍കുമെന്നും കുട്ടിയുടെ മാതാവ്

കോഴിക്കോട് | താമരശേരിയിലെ ഒന്‍പതുകാരി അനയയുടെ മരണം ചികിത്സാ പിഴവുമൂലം തന്നെയെന്ന് മാതാവ്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് താമരശേരി ഡിവൈഎസ്പിക്ക് പരാതി നല്‍കിയെന്നും ഇവര്‍ പറഞ്ഞു.
നേരത്തെ പറഞ്ഞ കാര്യങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ തെളിഞ്ഞു. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വേണ്ട രീതിയില്‍ ശ്രദ്ധിച്ചില്ല. പ്രാഥമിക ചികിത്സ പോലും കൃത്യമായി നല്‍കിയില്ല. തലേന്ന് വരെ ആരോഗ്യവതിയായിരുന്ന മകളാണ് അടുത്ത ദിവസം മരിക്കുന്നത്. മരണത്തില്‍ ആരോഗ്യ വകുപ്പിനും പരാതി നല്‍കുമെന്നും കുട്ടിയുടെ മാതാവ് പറഞ്ഞു
അനയയുടെ മരണം അണുബാധ മൂലമുള്ള വൈറല്‍ ന്യൂമോണിയയുടെ സങ്കീര്‍ണതകള്‍ കാരണമാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ കുട്ടി മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം മൂലമാണെന്നായിരുന്നു ആരോഗ്യ വകുപ്പ് നേരത്തെ അറിയിച്ചത്.