National
മീഡിയവണ്‍ ഡല്‍ഹി ബ്യൂറോ ചീഫ് ഡി. ധനസുമോദിനെ ആക്രമിച്ചവര്‍ അറസ്റ്റില്‍
മോഷണശ്രമം ചെറുക്കുന്നതിനിടെയായിരുന്നു ആക്രമണം.

ന്യൂഡല്‍ഹി| മീഡിയവണ്‍ ഡല്‍ഹി ബ്യൂറോ ചീഫ് ഡി. ധനസുമോദിനെ ആക്രമിച്ചവര്‍ അറസ്റ്റില്‍. റോഷന്‍ ഭാരതി, ശിവംകുമാര്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരുടെ കൂട്ടാളിയായ അമ്പര്‍ പാണ്ഡേക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
ഏപ്രില്‍ 22ന് രാത്രി ഒമ്പത് മണിയോടെ ഡല്‍ഹിയില്‍ സഞ്ജയ് പാര്‍ക്കിന് സമീപത്തുവെച്ചാണ് അക്രമികള്‍ ധനസുമോദിനെ കത്തികൊണ്ട് കുത്തിയത്. മുതുകിലാണ് അദ്ദേഹത്തിന് കുത്തേറ്റത്. മോഷണശ്രമം ചെറുക്കുന്നതിനിടെയായിരുന്നു ആക്രമണം.
---- facebook comment plugin here -----