Connect with us

National

മീഡിയ വണ്‍ വിലക്ക്; കാരണം ചാനല്‍ മാനേജ്‌മെന്റിനെ അറിയിക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാറിന്റെ സത്യവാങ്മൂലം

ദേശസുരക്ഷയുമായി ബന്ധപ്പെട്ടാണ് മീഡിയ വണ്ണിന് ലൈസന്‍സ് പുതുക്കി നല്‍കാതിരുന്നതെന്ന് കേന്ദ്രം സത്യവാങ്മൂലത്തില്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി | മീഡിയ വണ്‍ ചാനലിന് സംപ്രേഷണ വിലക്കേര്‍പ്പെടുത്തിയതിന്റെ കാരണം മാനേജ്‌മെന്റിനെ അറിയിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാറിന്റെ സത്യവാങ്മൂലം. ദേശസുരക്ഷയുമായി ബന്ധപ്പെട്ടാണ് മീഡിയ വണ്ണിന് ലൈസന്‍സ് പുതുക്കി നല്‍കാതിരുന്നതെന്ന് കേന്ദ്രം സത്യവാങ്മൂലത്തില്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. ഇതിന്റെ കാരണങ്ങളും വിശദാംശങ്ങളും എതിര്‍കക്ഷിയെ അറിയിക്കേണ്ട സാഹചര്യമില്ലെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

എന്നാല്‍, കോടതി ആവശ്യപ്പെട്ടാല്‍ ഇനിയും വിവരങ്ങള്‍ സമര്‍പ്പിക്കാമെന്നും കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് ഡയറക്ടര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു. കേസില്‍ മറുപടി നല്‍കാന്‍ കേന്ദ്രം രണ്ട് തവണ സമയം നീട്ടിച്ചോദിച്ചിരുന്നു. ചാനലിനെ വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ശരിവച്ച ഹൈക്കോടതി വിധി മാര്‍ച്ച് 15 ന് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചിന്റെതായിരുന്നു വിധി.

 

Latest