National
ഉത്തർപ്രദേശിലെ ഹത്രസിൽ വൻ വാഹനാപകടം; 12 മരണം
അപകടത്തിൻ്റെ വ്യാപ്തി കണക്കിലെടുത്ത് മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്.

ഹത്രസ് | ഉത്തർപ്രദേശിലെ ഹത്രസിൽ വൻ വാഹനാപകടം. വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12 പേർ മരിച്ചു. 16 പേർക്ക് പരിക്കേറ്റു. ഖണ്ഡൗലിക്ക് സമീപം റോഡ്‌വേസ് ബസ് അമിതഭാരമുള്ള പിക്കപ്പിന്റെ പിന്നിൽ ഇടിച്ചാണ് അപകടം. പിക്കപ്പിൽ 30 മുതൽ 32 പേർ വരെ ഉണ്ടായിരുന്നു. മരിച്ചവരെ തിരിച്ചറിഞ്ഞുവരികയാണ്. അപകടത്തിൻ്റെ വ്യാപ്തി കണക്കിലെടുത്ത് മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്.
ആഗ്ര-അലിഗഡ് ദേശീയ പാതയിൽ മീതായ് ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. ഹത്രാസ് സസാനിയിലെ മുകുന്ദ് ഖേദയിൽ നിന്നുള്ളവരാണ് അപകടത്തിൽപെട്ടത്.
അപകടത്തിൽ പരിക്കേറ്റ 16 പേരിൽ 4 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇവരെ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തിട്ടുണ്ട്. മരിച്ചവരിൽ 4 കുട്ടികളും 4 സ്ത്രീകളും 4 പുരുഷന്മാരും ഉൾപ്പെടുന്നു.
---- facebook comment plugin here -----