Connect with us

International

മദൂറോ ഉടൻ രാജ്യം വിടണം; വെനസ്വേലൻ പ്രസിഡന്റിന് ട്രംപിന്റെ അന്ത്യശാസനം

ഫോണിൽ വിളിച്ചാണ് ട്രംപിന്റെ അന്ത്യ ശാസനം

Published

|

Last Updated

വാഷിങ്ടൺ | വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദൂറോയ്ക്ക് കടുത്ത അന്ത്യശാസനം നൽകി യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മദൂറയോടും സഹായികളോടും രാജ്യം വിടാൻ ട്രംപ് ആവശ്യപ്പെട്ടതായി മിയാമി ഹെറാൾഡ് റിപ്പോർട്ട് ചെയ്തു. ഫോണിൽ വിളിച്ചാണ് ട്രംപിന്റെ അന്ത്യ ശാസനം.

മദൂറോ, അദ്ദേഹത്തിന്റെ ഭാര്യ സീലിയ ഫ്ലോറസ്, മകൻ, മറ്റ് ഉന്നത സഖ്യകക്ഷികൾ എന്നിവർക്ക് ഉടൻ രാജിവെച്ചാൽ സുരക്ഷിതമായി രാജ്യം വിടാമെന്ന് യു എസ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ഈ വ്യവസ്ഥകൾ അംഗീകരിക്കാൻ വെനസ്വേല വിസമ്മതിച്ചതോടെ ചർച്ചകൾ പരാജയപ്പെടുകയായിരുന്നു.

ഫോൺ സംഭാഷണം നടന്ന കാര്യം ട്രംപ് ഞായറാഴ്ച സ്ഥിരീകരിച്ചെങ്കിലും വിശദാംശങ്ങൾ നൽകാൻ വിസമ്മതിച്ചു. വിളി നന്നായി പോയെന്നോ മോശമായി പോയെന്നോ താൻ പറയില്ല എന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഇതിനു പിന്നാലെ വെനസ്വേലൻ വ്യോമാതിർത്തി മുഴുവനായി അടച്ചുവെന്നും ട്രംപ് അറിയിച്ചു.

രണ്ട് ഉപാധികളാണ് മദുറോ മുന്നോട്ടുവെച്ചത്. തനിക്കും തന്റെ അടുത്ത അനുയായികൾക്കും ആഗോള തലത്തിൽ പൊതുമാപ്പ് അനുവദിക്കണമെന്നാണ് ഇതിൽ ഒന്ന്. സ്വതന്ത്ര തിരഞ്ഞെടുപ്പ് അനുവദിച്ചാലും സായുധ സേനയുടെ നിയന്ത്രണം നിലനിർത്താൻ അവകാശം നൽകണമെന്നാണ് മറ്റൊന്ന്. ഈ രണ്ട് നിർദ്ദേശങ്ങളും യുഎസ് തള്ളിക്കളയുകയും പകരം മാദൂറോ ഉടൻ രാജിവെക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് ട്രംപ് വെനസ്വേലയ്ക്ക് മേലുള്ള സമ്മർദ്ദം ശക്തമാക്കി. കരമാർഗമുള്ള യു എസ്. സൈനിക നടപടികൾ വളരെ വേഗം ആരംഭിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കൂടാതെ വിമാനങ്ങൾ വെനസ്വേലൻ വ്യോമാതിർത്തി ഒഴിവാക്കണമെന്നും ഉത്തരവിട്ടു. ഫ്ലൈറ്റ് റഡാർ24 മാപ്പ് പിന്നീട് രാജ്യത്തിന് മുകളിലൂടെ അന്താരാഷ്ട്ര വിമാനങ്ങളൊന്നും പറക്കുന്നില്ലെന്ന് കാണിച്ചു. ഇതിന് മറുപടിയായി വെനസ്വേല നിരവധി വിദേശ വിമാനക്കമ്പനികളുടെ പ്രവർത്തനാവകാശം റദ്ദാക്കുകയും വാഷിങ്ടണിന്റെ നടപടിയെ കോളനിവൽക്കരണ ആക്രമണം എന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.

Latest