Connect with us

Uae

കെ എസ് സി കേരളോത്സവം; നിസ്സാന്‍ മാഗ്നൈറ്റ് കാര്‍ പൊന്‍കുന്നം സ്വദേശിക്ക്

മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച കേരളോത്സവത്തില്‍ മുപ്പത്തിനായിരത്തിലേറെ പേര്‍ സന്ദര്‍ശകരായി എത്തി.

Published

|

Last Updated

കേരളോത്സവത്തില്‍ ഒന്നാം സമ്മാനം ലഭിച്ച നിസാന്‍ മാഗ്നൈറ്റ് കാറിന്റെ താക്കോല്‍ കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് ടി കെ മനോജില്‍ നിന്നും സി ജി ശിവകുമാര്‍ സ്വീകരിക്കുന്നു.

അബൂദബി | കേരള സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ അരങ്ങേറിയ കേരളോത്സവത്തിനു വര്‍ണാഭമായ പരിസമാപ്തി. കേരള സോഷ്യല്‍ സെന്റര്‍ വനിതാ വിഭാഗം, ശക്തി തിയേറ്റേഴ്സ്, യുവകലാസാഹിതി, ഫ്രണ്ട്‌സ് എ ഡി എം എസ് തുടങ്ങിയ സംഘടനകള്‍ ഒരുക്കിയ ഭക്ഷണ സ്റ്റാളുകള്‍, മലയാളം മിഷന്‍ അബൂദബി ചാപ്റ്ററിന്റെ വിനോദ വിജ്ഞാന സ്റ്റാളുകള്‍, ബുക്ക് സ്റ്റാളുകള്‍, പ്രദര്‍ശന വില്‍പന സ്റ്റാളുകള്‍ തുടങ്ങിയവ ഗ്രാമോത്സവത്തിന്റെ പ്രതീതി സൃഷ്ടിച്ചു.

മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച കേരളോത്സവത്തില്‍ മുപ്പത്തിനായിരത്തിലേറെ പേര്‍ സന്ദര്‍ശകരായി എത്തി. മൂന്ന് ദിവസവും സമാന്തരമായി വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറി. കുട്ടികള്‍ക്ക് വേണ്ടി റോഡ് നിയമങ്ങളെ അടിസ്ഥാനമാക്കി അബൂദബി ട്രാഫിക് പോലീസ് നടത്തിയ ബോധവത്ക്കരണ ക്ലാസ് ശ്രദ്ധേയമായി.

കേരളോത്സവത്തിലേക്കുള്ള പ്രവേശന കൂപ്പണുകള്‍ നറുക്കിട്ടെടുത്ത് നിസ്സാന്‍ മാഗ്നൈറ്റ് കാര്‍ ഒന്നാം സമ്മാനവും, അഞ്ചുപേര്‍ക്ക് 10 ഗ്രാം സ്വര്‍ണം രണ്ടാം സമ്മാനവും ഉള്‍പ്പെടെ 104 വിജയികളെ കണ്ടെത്തി. ഒന്നാം സമ്മാനമായ നിസ്സാന്‍ മാഗ്നൈറ്റ് കാര്‍ കോട്ടയം പൊന്‍കുന്നം സ്വദേശി അനൂജ ശിവകുമാറിന് ലഭിച്ചു. 18 വര്‍ഷമായി അബൂദബി അല്‍ വത്ബ ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ ജോലിചെയ്തുവരുന്ന സി ജി ശിവകുമാറിന്റെ ഭാര്യയാണ് അനൂജ. ബോട്ടിന്‍ ഓഫ്ലൈന്‍ ആക്ടിവേഷന്‍ മാനേജര്‍ രവി തങ്കപ്പനാണ് ഒന്നാം വിജയിയുടെ നറുക്കെടുത്തത്. ഏകദേശം 60,000 ദിര്‍ഹം (14,73,000 രൂപ) വിലമതിപ്പുള്ള നിസ്സാന്‍ മാഗ്നൈറ്റ് കാറിന്റെ താക്കോല്‍ വേദിയില്‍ വെച്ച് പ്രസിഡന്റ് ടി കെ മനോജ്, ശിവകുമാറിന് കൈമാറി.

അല്‍ മസൂദ് ഓട്ടോമൊബൈല്‍സിന്റെ പ്രതിനിധി ഓല കോസ്ത കേരളോത്സവം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി കെ മനോജ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ എ കെ ബീരാന്‍കുട്ടി, അബൂദബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കല്‍, ജമിനി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഗണേശ് ബാബു, ബോട്ടിന്‍ ഓഫ്ലൈന്‍ ആക്ടിവേഷന്‍ മാനേജര്‍ രവി തങ്കപ്പന്‍, പവര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടര്‍ രാജന്‍, പ്യുര്‍ ആയുര്‍വേദിക് മാനേജിങ് ഡയറക്ടര്‍ രജീഷ്, വിന്‍സ്മേര പ്രതിനിധി അരുണ്‍, ശക്തി തിയേറ്റേഴ്‌സ് പ്രസിഡന്റ് കെ വി ബഷീര്‍, യുവകലാസാഹിതി പ്രസിഡന്റ് രാകേഷ്, ഫ്രണ്ട്‌സ് എ ഡി എം എസ് പ്രസിഡന്റ് ഗഫൂര്‍ എടപ്പാള്‍ സംബന്ധിച്ചു.

 

---- facebook comment plugin here -----

Latest