International
വടക്കന്‍ ജപ്പാനില്‍ ശക്തമായ ഭൂചലനം ; സുനാമി മുന്നറിയിപ്പ് നല്‍കി
റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
ടോക്യോ | വടക്കന്‍ ജപ്പാനില്‍ സമുദ്ര തീരത്തോട് ചേര്‍ന്ന് തിങ്കളാഴ്ച ശക്തമായ ഭൂചലനം രേഖപ്പെടുത്തി. ഇതേത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചതായി ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
ഹൊക്കൈഡോയുടെ തീരത്ത് നിന്ന്, അമോറി എന്ന തീരദേശ നഗരത്തിന് സമീപം കടലിന്റെ ഉപരിതലത്തില്‍ നിന്ന് ഏകദേശം 50 കിലോമീറ്റര്‍ താഴെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഈ പ്രദേശത്ത് 3 മീറ്റര്‍ വരെ ഉയരത്തില്‍ സുനാമി തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഏജന്‍സി മുന്നറിയിപ്പ് നല്‍കി.
പ്രദേശത്തെ ആണവ നിലയങ്ങളില്‍ സുരക്ഷാ പരിശോധനകള്‍ നടന്നുവരികയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്
---- facebook comment plugin here -----




