Connect with us

Ongoing News

സഊദി കിരീടാവകാശിയുമായി ഫ്രഞ്ച് പ്രസിഡന്റ് ചര്‍ച്ച നടത്തി

പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങള്‍ ടെലിഫോണില്‍ ചര്‍ച്ച ചെയ്തതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു

Published

|

Last Updated

റിയാദ് |  സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ചര്‍ച്ച നടത്തി. പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങള്‍ ടെലിഫോണില്‍ ചര്‍ച്ച ചെയ്തതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

മേഖലയില്‍ സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളും,പൊതു താല്‍പ്പര്യമുള്ള നിരവധി വിഷയങ്ങളും, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും നിലവിലുള്ള സഹകരണവുമായിരുന്നു ചര്‍ച്ചയായത്

ഫലസ്തീന്‍ പ്രതിസന്ധി പരിഹരിക്കുന്നതിനും ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള പിന്തുണ നേടുന്നതിനുമുള്ള നയതന്ത്ര ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനും ഉന്നതതല അന്താരാഷ്ട്ര സമ്മേളനത്തില്‍ സഊദിഅറേബ്യയും -ഫ്രാന്‍സും സഹകരിച്ചിരുന്നു

 

Latest