Connect with us

Ongoing News

സഊദിയില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

സ്വകാര്യ കമ്പനിയില്‍ ബസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു

Published

|

Last Updated

ജുബൈല്‍ |  സഊദിയില്‍ കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം, പരവൂര്‍, കുറുമണ്ടല്‍ ബാലന്‍-ബേബി ദമ്പതികളുടെ മകന്‍ തൊടിയില്‍ വീട്ടില്‍ മനോജ് ബാലന്‍(33) ആണ് മരിച്ചത്

സ്വകാര്യ കമ്പനിയില്‍ ബസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ ദിവസമാണ് താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് .പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മേല്‍നടപടികള്‍ സ്വീകരിച്ച് ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍. മണികണ്ഠന്‍, മനു, മായ

 

---- facebook comment plugin here -----

Latest