Connect with us

Kerala

കേരള സര്‍വ്വകലാശാലയിലെ ജാതി അധിക്ഷേപ കേസ്; ഡീന്‍ ഡോ.സി എന്‍ വിജയകുമാരിക്ക് ഉപാധികളോടെ ജാമ്യം

നെടുമങ്ങാട്ട്എസ്സി/എസ്ടി കോടതിയാണ് ജാമ്യം അനുവദിച്ചത്

Published

|

Last Updated

തിരുവനന്തപുരം |  കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപ കേസില്‍ ഡീന്‍ ഡോ. സി എന്‍ വിജയകുമാരിക്ക് കോടതി ജാമ്യം അനുവദിച്ചു. നെടുമങ്ങാട്ട്എസ്സി/എസ്ടി കോടതിയാണ് ജാമ്യം അനുവദിച്ചത്. മൂന്ന് ഞായറാഴ്ച്ചകളില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാക്കണം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം

നേരത്തെ, ഹാജരായി ജാമ്യം എടുക്കാമെന്ന കോടതി ഉപാധി പ്രതിഭാഗം അഭിഭാഷകന്‍ അംഗീകരിച്ചിരുന്നു. തിങ്കളാഴ്ച ഹാജരാക്കുമെന്നും പ്രതിഭാഗം കോടതി അറിയിച്ചു. വിപിന്‍ വിജയന്റെ ഭാഗം കേട്ട ശേഷമാണ് കോടതിയുടെ തീരുമാനം. ഗവേഷണ പ്രബന്ധത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയതിലെ ദേഷ്യവും രാഷ്ട്രീയ പകപോക്കലുമാണ് വിപിന്റെ പരാതിക്ക് അടിസ്ഥാനമെന്നുമായിരുന്നു കോടതിയില്‍ അധ്യാപികയുടെ വാദം.

വിപിന്‍ വിജയന്റെ ജാതി അധിക്ഷേപ പരാതിയില്‍ വിജയകുമാരിക്കെതിരെ പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീകാര്യം പൊലീസ് കേസെടുത്തിരുന്നു. ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ പരാതിക്കാരന്റെ ഭാഗം കൂടി കേട്ട ശേഷം തീരുമാനമെടുക്കാം എന്നായിരുന്നു കോടതി നിലപാട്.

---- facebook comment plugin here -----

Latest