Kerala
പൂഞ്ഞാറില്‍ ഗൃഹനാഥന്‍ വെടിയേറ്റ് മരിച്ച നിലയില്‍
മൃതദേഹത്തിന് സമീപത്തുനിന്നും തോക്കും കണ്ടെത്തിയിട്ടുണ്ട്.
ഈരാറ്റുപേട്ട | പൂഞ്ഞാറില്‍ ഗൃഹനാഥനെ വീടിനു സമീപത്തെ പുരയിടത്തില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പൂഞ്ഞാര്‍ പെരിങ്ങുളം തടവിനാലില്‍ വീട്ടില്‍ ലോറന്‍സ് (56) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തുനിന്നും തോക്കും കണ്ടെത്തിയിട്ടുണ്ട്.
ഇന്ന് രാവിലെ 11 ഓടെയാണ് മൃതദേഹം കണ്ടെത്തുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരം ഈരാറ്റുപേട്ട പോലീസില്‍ അറിയിക്കുകയായിരുന്നു.പോലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി.
ഇയാള്‍ സ്വയം വെടിവച്ച് മരിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സ്ഥലത്ത് പോലീസ് കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്തും. ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും.
---- facebook comment plugin here -----


