Connect with us

Editors Pick

എസി വാങ്ങാൻ പ്ലാൻ ഉണ്ടോ എങ്കിൽ ഇതൊന്നു ശ്രദ്ധിച്ചോളൂ

നിങ്ങള്‍ ഒരു AC വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ട് എങ്കില്‍ ഓരോ ബ്രാന്‍ഡുകളെ കുറിച്ചും ടെക്‌നോളജിയെ കുറിച്ചും അറിയുന്നത് നന്നാവും

Published

|

Last Updated

ന്താ ചൂട് ഒരു എസി വാങ്ങിയാലോ, സാധാരണക്കാരന്‍ പോലും ഇപ്പൊ എയര്‍ കണ്ടീഷനെക്കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കുകയാണ്. അത്രയ്ക്കാണ് പുറത്ത് തിളച്ചു പൊന്തുന്ന ചൂടിന്റെ കാഠിന്യം. പണക്കാരന്റെ വീട്ടില്‍ ആഡംബരത്തിന്റെ അടയാളമായാണ് എസിയെ കണ്ടിരുന്നതെങ്കില്‍ ഇന്നത് സാധാരണക്കാരന്റെ വീട്ടില്‍ മറ്റേത് ഗൃഹോപകരണവും പോലെ അവശ്യ വസ്തുവായി മാറി. എസി വാങ്ങാന്‍ തീരുമാനമെടുത്തു എങ്കില്‍ കടക്കാര്‍ പറയുന്നത് മാത്രം നോക്കാതെ ഈ കാര്യങ്ങള്‍ കൂടി ഒന്ന് ശ്രദ്ധിച്ചോളൂ.

നിങ്ങള്‍ ഒരു AC വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ട് എങ്കില്‍ ഓരോ ബ്രാന്‍ഡുകളെ കുറിച്ചും ടെക്‌നോളജിയെ കുറിച്ചും അറിയുന്നത് നന്നാവും. എസി വാങ്ങുമ്പോള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് നമ്മുടെ റൂമിന്റെ സൈസ് ആണ്. ഒരു സാധാരണ വലിപ്പമുള്ള കിടപ്പുമുറി ആണെങ്കില്‍ 0.8 ടണ്‍ അല്ലെങ്കില്‍ 1 ടണ്‍ എസി വാങ്ങിക്കാം.

1-ടണ്‍ എസി എന്താണ് അര്‍ത്ഥമാക്കുന്നത്?

എസികളിലെ ടണേജ് അതിന്റെ യഥാര്‍ത്ഥ ഭാരവുമായി ബന്ധപ്പെട്ടതല്ല. ഇത് സാധാരണയായി റഫ്രിജറേഷന്‍ യൂണിറ്റിനെ സൂചിപ്പിക്കുന്നു. ടണ്‍ ഇന്‍ എസിയിലും Kj/min ല്‍ പ്രകടിപ്പിക്കുന്ന ഒരു SI യൂണിറ്റ് ഉണ്ട്. കൂടുതല്‍ ലളിതമായി പറഞ്ഞാല്‍, ഒരു മണിക്കൂറില്‍ എസിക്ക് നീക്കം ചെയ്യാന്‍ കഴിയുന്ന താപത്തിന്റെ അളവ് ഇത് സൂചിപ്പിക്കും. അതിനാല്‍, 1-ടണ്‍ എസി എന്നാല്‍ ഒരു മണിക്കൂറിനുള്ളില്‍ മുറിയില്‍ കുടുങ്ങിയിരിക്കുന്ന 1-ടണ്‍ അല്ലെങ്കില്‍ 210 Kj/മിനിറ്റ് ചൂട് നീക്കം ചെയ്യാന്‍ എസിക്ക് കഴിയും എന്നാണ് അര്‍ത്ഥമാക്കുന്നത്. ഒരു ശരാശരി കുടുംബത്തിന്, സീലിംഗ് ഉയരവും ജനലുകളും ഫാക്ടറിംഗ് ചെയ്യുന്നതിന്, ഓരോ 400 മുതല്‍ 1000 ചതുരശ്ര അടി പ്രദേശത്തിനും ഒരു ടണ്‍ എസി ശേഷി ആവശ്യമാണ്.

എന്തുകൊണ്ട് ടണേജ് പ്രധാനമാണ്?

ഒരു എസി വാങ്ങുമ്പോള്‍, നിങ്ങളുടെ സ്ഥലത്തിന് അനുയോജ്യമായ കൂളിംഗ് ലെവല്‍ നിര്‍ണ്ണയിക്കുന്നതില്‍ ടണ്‍ നിര്‍ണായകമാണ്. ടണേജ് തിരഞ്ഞെടുക്കുന്നത് താരതമ്യേന ലളിതമാണ്, ഇതിന് നിങ്ങള്‍ കവറേജ് ഏരിയ കണക്കാക്കി ഒരു കോള്‍ എടുക്കേണ്ടതുണ്ട്. എന്നിരുന്നാലും, എസിയുടെ ടണ്‍ നിര്‍ണ്ണയിക്കുന്നതില്‍ തണുപ്പിക്കുന്ന സമയവും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഉദാഹരണത്തിന്, 1.5-ടണ്‍ എസിക്ക് 35-40 മിനിറ്റിനുള്ളില്‍ ഒരു മുറി തണുപ്പിക്കാന്‍ കഴിയും, അതേസമയം 1-ടണ്‍ എസിക്ക് അത് തണുപ്പിക്കാന്‍ ഒരു മണിക്കൂറിലധികം വേണ്ടിവന്നേക്കാം. അതിനാല്‍, ഒരേ മുറി തണുപ്പിക്കാന്‍ എത്ര സമയമെടുക്കുമെന്ന് ടണ്‍ തീരുമാനിക്കും.

 ഇന്‍വര്‍ട്ടര്‍
എല്ലാ ദിവസവും ഉപയോഗിക്കും എന്നുണ്ടെങ്കില്‍ മാത്രം ഇന്‍വെര്‍ട്ടര്‍ ടെക്‌നോളജി ഉള്ളത് വാങ്ങിക്കാം. സിംഗിള്‍ ഇന്‍വെര്‍ട്ടര്‍, ഡബിള്‍ ഇന്‍വര്‍ട്ടര്‍ എസികള്‍ വിപണിയില്‍ ലഭ്യമാണ്. പക്ഷേ സ്ഥിരമായ ഉപയോഗം ഉണ്ടെങ്കില്‍ മാത്രമേ അതിനു കൊടുക്കുന്ന വില നമുക്ക് മുതലാവു.

എന്താണ് എസിയിലെ ഇന്‍വര്‍ട്ടര്‍?

ഒരു സാധാരണ എയര്‍ കണ്ടീഷണറില്‍ എനര്‍ജിയുടെ മുഴുവന്‍ കപ്പാസിറ്റിയും എടുത്തു കൊണ്ടാണ് കംപ്രസര്‍ വര്‍ക്ക് ചെയ്യുന്നത്. തെര്‍മോസ്റ്റാറ്റ്റ്റിനു ആവശ്യമായിട്ടുള്ള ടെമ്പറേച്ചര്‍ എസിയില്‍ എത്തുമ്പോള്‍ കംപ്രസര്‍ വര്‍ക്ക് ചെയ്യുന്നത് നിര്‍ത്തപ്പെടുകയും ഫാന്‍ വര്‍ക്ക് ചെയ്യാന്‍ തുടങ്ങുകയും ചെയ്യുന്നു. വീണ്ടും ടെമ്പറേച്ചര്‍ കൂട്ടി കൊടുക്കുമ്പോള്‍ തെര്‍മോസ്റ്റാറ് അത് തിരിച്ചറിയുകയും കംപ്രസ്സര്‍ വീണ്ടും വര്‍ക്ക് ചെയ്യാന്‍ ആരംഭിക്കുകയും ചെയ്യുന്നു.

എന്നാല്‍ ഒരു ഇന്‍വെര്‍ട്ടര്‍ എയര്‍ കണ്ടീഷണര്‍ ആണ് ഉപയോഗിക്കുന്നത് എങ്കില്‍ കംപ്രസ്സറിനു കൂടുതല്‍ പവര്‍ ആവശ്യമായി വരുമ്പോള്‍ കൂടുതല്‍ പവര്‍ എടുക്കുകയും, കുറച്ചു മാത്രം ആവശ്യം വരുമ്പോള്‍ കുറച്ചു പവര്‍ ഉപയോഗിക്കുകയും ചെയ്യുന്നു. കംപ്രസ്സര്‍ എല്ലാ സമയത്തും ഓണ്‍ ആയിട്ടാണ് കിടക്കുന്നത് എങ്കില്‍ കൂടി ടെമ്പറേച്ചര്‍ കൂടുന്നതിനും കുറയുന്നതിനും അനുസരിച്ച് മാത്രം പവര്‍ ഉപയോഗിക്കുന്നു എന്നതാണ് മെച്ചം. ഉപയോഗിക്കുന്ന പവറിന് അനുസരിച്ച് ടെമ്പറേച്ചറിലും സ്പീഡിലും വ്യത്യാസം വരുന്നതാണ്. ജപ്പാനില്‍ കണ്ടെത്തിയതാണ് ഈ ടെക്‌നോളജി.

  • ഇനി വര്‍ഷത്തില്‍ 2 മാസം അല്ലെങ്ങില്‍ 3 മാസം മാത്രം ഉപയോഗിക്കാന്‍ 3 സ്റ്റാര്‍ അല്ലെങ്ങില്‍ 5 സ്റ്റാര്‍ എസി മതിയാവും. ഇപ്പോഴത്തെ 3 സ്റ്റാര്‍ എസി മുമ്പത്തെ 5 സ്റ്റാര്‍ അണെന്ന് ഓര്‍ക്കണം, പുതിയ എനര്‍ജി റേറ്റിംഗ് നിയമം വന്നപോള്‍ സ്റ്റാര്‍ വ്യത്യാസം വന്നത് ആണ്.
  • അലുമിനിയം കോയില്‍ ഉള്ള എസി കളെക്കാല്‍ നല്ലത് കോപ്പര്‍ കോയില് ഉള്ളതാണ്. വില കുറഞ്ഞ ബ്രന്‍ഡ്കളാണ് നിലവില്‍ അലുമിനിയം കോയില്‍ ഉപയോഗിക്കുന്നത്.
  • അടുത്തത് 5 വര്‍ഷം അല്ലെങ്ങില്‍ 7 വര്‍ഷം ഗ്യാരണ്ടി ഉള്ള എസി വാങ്ങിക്കുക, ഇന്ന് മിക്ക കമ്പനികളും 5 മുതല്‍ 7 വര്‍ഷം വരെ ഗ്യാരണ്ടി കൊടുക്കാറുണ്ട്.
  • ഒപ്പം സര്‍വീസ് അവൈലബിളിറ്റി ശ്രദ്ധിക്കുക. വില്പനക്കാര്‍ പറയുന്നത് മാത്രം കേട്ട് തീരുമാനം എടുക്കാതിരിക്കുക.

മിറ്റ്‌സ്ബുഷി (ജപ്പാന്‍), ഹിറ്റാച്ചി (ജപ്പാന്‍), ഡയ്കിന്‍ (ജപ്പാന്‍), ക്യാറിയര്‍(യുഎസ്എ), ഒ ജനറല്‍ (ജപ്പാന്‍), ബ്ലു സ്റ്റാര്‍ (ഇന്ത്യ), വോള്‍ട്ടാസ് (ഇന്ത്യ), പാനാസോണിക്(ജപ്പാന്‍), എല്‍ജി (സൗത്ത് കൊറിയ), വേള്‍പൂള്‍ (യുഎസ്എ), സാംസങ്(സൗത്ത് കൊറിയ), തോഷിബ (ജപ്പാന്‍), ഗോദ്‌റേജ് (ഇന്ത്യ), ഹെയര്‍ (ചൈന), ഒനിഡാ (ഇന്ത്യ), ലോയ്ഡ്(ഇന്ത്യ), ഐഎഫ്ബി (ഇന്ത്യ) തുടങ്ങിയവ എസിയിലെ മുന്‍നിര ബ്രാന്‍ഡുകളാണ് . ബ്രാന്‍ഡ്, ടണേജ്, ഇന്‍വര്‍ട്ടര്‍, സ്റ്റാര്‍ റേറ്റിങ് എന്നിവയുടെ അടിസ്ഥാനത്തില്‍ ഇവയുടെ വിലയിലും വ്യത്യാസമുണ്ടാകും.

 

Latest