Kerala
കൊലക്കേസ് വിചാരണക്കിടെ പ്രതികളുടെ ഫോട്ടോയെടുത്തു; സിപിഎം വനിതാ നേതാവ് കസ്റ്റഡിയില്‍
പ്രതികളുടെ ദൃശ്യം പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ട ജഡ്ജി ഇവരെ കസ്റ്റഡിയിലെടുക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

കണ്ണൂര്‍ | കൊലക്കേസ് വിചാരണക്കിടെ കോടതിമുറിയില്‍ പ്രതികളുടെ ഫോട്ടോയെടുത്ത സിപിഎം വനിതാ നേതാവ് കസ്റ്റഡിയില്‍. കണ്ണൂര്‍ തളിപ്പറമ്പ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ധനരാജ് വധക്കേസിലെ വിചാരണ നടക്കുന്നതിനിടെയാണ് സംഭവം.
പയ്യന്നൂര്‍ നഗരസഭ മുന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ കെ പി ജ്യോതിയാണ് ഫോട്ടോ എടുത്തതിന് പിടിയിലായത്. പ്രതികളുടെ ദൃശ്യം പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ട ജഡ്ജി ഇവരെ കസ്റ്റഡിയിലെടുക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
തുടര്‍ന്ന് പോലീസ് ജ്യോതിയെ കസ്റ്റഡിയിലെടുത്തു. ധനരാജ് വധക്കേസിലെ കേസിലെ രണ്ടാംഘട്ട വിചാരണ തളിപ്പറമ്പ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ തുടരുകയാണ്.
---- facebook comment plugin here -----