Kerala
ഐ എ എം ഇ എജ്യുറീച്ച്: സി ബി എസ് ഇ "ഐ ബ്രിം' പ്രൊജക്റ്റ് സമർപ്പിച്ചു
മലപ്പുറം എസ്പറോ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രസിഡന്റ്സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫ് ഉദ്ഘാടനം ചെയ്തു

മലപ്പുറം | ഐഡിയൽ അസ്സോസിയേഷൻ ഫോർ മൈനോറിറ്റി എജ്യുക്കേഷൻ ലീഡേഴ്‌സ് കോൺഫറൻസ് എജ്യുറീച്ചിൽ സി ബി എസ് ഇ പത്താം തരം “ഐ ബ്രിം’ പ്രൊജക്റ്റ് സമർ
പ്പിച്ചു.
മലപ്പുറം എസ്പറോ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രസിഡന്റ്സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫ് ഉദ്ഘാടനം ചെയ്തു. ഡയറക്ടർ അഫ്‌സൽ കൊളാരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി പി എം ഇസ്ഹാഖ് ആമുഖ ഭാഷണം നടത്തി. വിവിധ ഐ എ എം ഇ സ്‌കൂളുകളിലെ പ്രിൻസിപ്പൽമാരും മാനേജർമാരും പങ്കെടുത്തു.
പുതിയ അക്കാദമിക് വർഷത്തിലെ ബൃഹത്തായ പദ്ധതികളായ പ്രൊജക്റ്റ് ഐ ബ്രിം, എൽ ടി എസ്, യു ടി എസ് ടാലന്റ് ഇനീഷ്യേറ്റീവ്, കരിയർ എക്‌സ്‌പോ “അവെനിർ’ തുടങ്ങിയവ സമർപ്പിച്ചു.
ടാലന്റ്ഇനിഷ്യേറ്റീവ് നൗഫൽ കോഡൂരും സി ബി എസ് ഇ “ഐ ബ്രിം’ കെ എം അബ്ദുൽ ഖാദിറും അവതരിപ്പിച്ചു. ലീഡേഴ്‌സിനുള്ള രണ്ട് പ്രധാന സെഷനുകളിൽ “ട്രാൻസ്ഫർമേഷൻ കീ ഫോർ എ സക്‌സസ്ഫുൾ ലീഡർഷിപ്പ്’ വിഷയത്തിൽ കോർപറേറ്റ് മെന്ററും എഴുത്തുകാരനുമായ ഡോ. കെ പി നജീമുദ്ദീൻ സംവദിച്ചപ്പോൾ “ഇൻസ്ട്രക്്ഷനൽ ബ്രേക് ത്രൂ ഫോർ ലേണേഴ്‌സ് അച്ചീവ്‌മെന്റ്’ വിഷയത്തിൽ യു എസ് പർഡ്യൂ യൂനിവേഴ്‌സിറ്റി മുൻ ഡീനും തൃശൂർ എം ഇ ടി ഇൻസ്റ്റിറ്റ്യൂട്ടിലെ സി ഇ ഒയുമായ പ്രൊഫ. ജോർജ് കോലഞ്ചേരിയും സംസാരിച്ചു.
ഐ എ എം ഇ അക്കാദമിക്‌സ് എജ്യുഫൈ ടോക് അക്കാദമിക്‌സ് പ്രൊജക്റ്റ് ഹെഡ് മഷൂദ് മംഗലാപുരവും കോഡിംഗ്, എ ഐ യുഗത്തിലെ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട പുതിയ ഐ ടി പ്രൊജക്റ്റ് മോനിഷ് മോഹനും അവതരിപ്പിച്ചു.
മഅ്ദിൻ വിദ്യാർഥികളുടെ കോറസിൽ ഒരുങ്ങിയ ഹാർമോണിക് ഹലോ വോക്കൽ എൻസംബിളും അഹ്ബാബ് ടീമിന്റെ റൂമി സംഗീതവും സദസ്സിന് ആസ്വാദനം നൽകി. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പി സി അബ്ദുർറഹ്്മാൻ, ഉമർ ഓങ്ങല്ലൂർ പങ്കെടുത്തു.