International
വെസ്റ്റ് ബാങ്ക് പിടിച്ചെടുത്താല്‍ ഇസ്‌റാഈലിനുള്ള പിന്തുണ അവസാനിപ്പിക്കും: ട്രംപ്
അറബ് രാജ്യങ്ങള്‍ക്ക് വാക്ക് നല്‍കിയതിനാല്‍ പാര്‍ലമെന്റ് വോട്ട് നിയമമാകില്ല
റിയാദ് / വാഷിംങ്ടണ്‍ | അധിനിവേശ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാന്‍ ലക്ഷ്യമിട്ടുള്ള ബില്ലുകള്‍ രാത്രി ഇസ്‌റാഈല്‍ പാര്‍ലമെന്റായ നെസെറ്റില്‍ പാസായതോടെ വെസ്റ്റ് ബാങ്ക് ഇസ്‌റാഈലിനോട് കൂട്ടിച്ചേര്‍ക്കപ്പെട്ടാല്‍ അമേരിക്ക ഇസ്‌റാഈലിനുള്ള പിന്തുണ അവസാനിപ്പിക്കുമെന്നും അറബ് രാജ്യങ്ങള്‍ക്ക് വാക്ക് നല്‍കിയതിനാല്‍ അത് സംഭവിക്കില്ലന്നും ടൈം മാഗസിന് നല്‍കിയ അഭിമുഖത്തില്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് .വെസ്റ്റ് ബാങ്കിനെക്കുറിച്ച് വിഷമിക്കേണ്ട. ഇസ്‌റാഈല്‍ വെസ്റ്റ് ബാങ്കുമായി ഒന്നും ചെയ്യാന്‍ പോകുന്നില്ലന്നും അദ്ദേഹം വ്യകത്മാക്കി
കിഴക്കന്‍ ജറുസലേമിനും ഗാസ മുനമ്പിനുമൊപ്പം അധിനിവേശ വെസ്റ്റ് ബാങ്ക് 1967 മുതല്‍ ഇസ്‌റാഈല്‍ സൈനിക അധിനിവേശത്തിലാണ് നിലനില്‍ക്കുന്നത് . അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമാണെങ്കിലും, കുടിയേറ്റ ഔട്ട്പോസ്റ്റുകളുടെ കാര്യത്തിലും- ഇസ്‌റാഈല്‍ ഈ പ്രദേശങ്ങളില്‍ നിര്‍മ്മാണം പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. നിലവില്‍ വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറുസലേമിലും ഫലസ്തീന്‍ ഭൂമിയിലെ 250 അനധികൃത വാസസ്ഥലങ്ങളിലായി നിലവില്‍ ഏകദേശം 700,000 ഇസ്‌റാഈല്‍ കുടിയേറ്റക്കാര്‍ താമസിക്കുന്നത് .ഇതില്‍ അരലക്ഷത്തോളം വെസ്റ്റ് ബാങ്കിലാണ് കഴിയുന്നത്.
ഫലസ്തീന്‍ ഭൂമി പിടിച്ചെടുക്കുന്നതിലൂടെ ഭാവിയില്‍ ഫലസ്തീന്‍ രാഷ്ട്രം ഉണ്ടാകുന്നത് തടയുകയാണ് ഇസ്‌റാഈല്‍ ലക്ഷ്യമിടുന്നത്. നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിയിലെ മിക്കവാറും എല്ലാ നിയമസഭാംഗങ്ങളും വോട്ടെടുപ്പ് ബഹിഷ്‌കരിച്ചെങ്കിലും പ്രതിപക്ഷ നേതാവ് അവിഗ്‌ഡോര്‍ ലീബര്‍മാനാണ് ബില്ലുകകള്‍ പാര്‌ലമെന്റില്‍ കൊണ്ടുവന്നത്






