Connect with us

Kerala

ഐ എ എം ഇ ജില്ല ആര്‍ട്ടോറിയങ്ങള്‍; മികച്ച വിജയം നേടി മര്‍കസ് ഗ്രൂപ്പ് ഓഫ് സ്‌കൂളുകള്‍

കാരന്തൂര്‍ മെംസ് ഇന്റര്‍നാഷണല്‍ സ്‌കൂളാണ് ചാമ്പ്യന്മാര്‍.

Published

|

Last Updated

കോഴിക്കോട്  | ഐഡിയല്‍ അസോസിയേഷന്‍ ഓഫ് മൈനോറിറ്റി എഡ്യൂക്കേഷന്‍(ഐ എ എം ഇ) നടത്തിയ ജില്ലാ തല ആര്‍ട്ടോറിയങ്ങളില്‍ മികച്ച വിജയം നേടി മര്‍കസ് ഗ്രൂപ്പ് ഓഫ് സ്‌കൂളുകള്‍. കോഴിക്കോട് ജില്ല ആര്‍ട്ടോറിയത്തിലെ ആദ്യ നാല് സ്ഥാനങ്ങളും മര്‍കസ് മാനേജ്മെന്റ് സ്‌കൂളുകളാണ് കരസ്ഥമാക്കിയത്. കാരന്തൂര്‍ മെംസ് ഇന്റര്‍നാഷണല്‍ സ്‌കൂളാണ് ചാമ്പ്യന്മാര്‍. മര്‍കസ് പബ്ലിക് സ്‌കൂള്‍ കൊയിലാണ്ടി രണ്ടാം സ്ഥാനവും മര്‍കസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ എരഞ്ഞിപ്പാലം മൂന്നാം സ്ഥാനവും മര്‍കസ് പബ്ലിക് സ്‌കൂള്‍ കൈതപ്പൊയില്‍ നാലാം സ്ഥാനവും നേടി.

കണ്ണൂര്‍ ജില്ല ആര്‍ട്ടോറിയത്തില്‍ മര്‍കസ് മാനേജ്മെന്റിന് കീഴിലുള്ള ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ചാമ്പ്യന്മാരായത്. മലപ്പുറം ജില്ല ആര്‍ട്ടോറിയത്തില്‍ എ ആര്‍ നഗര്‍ മര്‍കസ് പബ്ലിക് സ്‌കൂളിനാണ് മൂന്നാം സ്ഥാനം. കോഴിക്കോട് ജില്ലയില്‍ വ്യക്തിഗത ചാമ്പ്യന്മാരായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് എം എയും ശഹിസ്ത സറയും എരഞ്ഞിപ്പാലം മര്‍കസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളാണ്. കണ്ണൂര്‍ ജില്ലയില്‍ ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അസ്ലഹ ഫാത്തിമ, ഫിദ ഫാത്തിമ എന്നിവരാണ് വ്യക്തിഗത ചാമ്പ്യന്മാര്‍. കൂടാതെ വിവിധ കാറ്റഗറികളിലും മികച്ച സ്ഥാനങ്ങളിലെത്തി മര്‍കസ് സ്‌കൂളുകള്‍ മികവ് തെളിയിച്ചു.

കലാ-സാഹിത്യ-നൈപുണി വികസനങ്ങളില്‍ നല്‍കുന്ന കൃത്യമായ പരിശീലങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കുകൂടി പ്രാധാന്യം നല്‍കുന്ന സ്‌കൂള്‍ അന്തരീക്ഷവുമാണ് മര്‍കസ് മാനേജ്മെന്റ് സ്‌ക്കൂളുകളുടെ മികച്ച വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് എം ജി എസ് ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ വിഎം റഷീദ് സഖാഫി പറഞ്ഞു. വിജയികളായ വിദ്യാര്‍ഥികളെയും നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അധ്യാപകരെയും എം ജി എസ് ഡയറക്ടറേറ്റ് അഭിനന്ദിച്ചു.

 

---- facebook comment plugin here -----

Latest