Kerala
വിദ്യാര്‍ഥികളെ കയറ്റാതെ തന്റെ നെഞ്ചിലൂടെ അല്ലാതെ പോകാനാവില്ല; ഹോഗാര്‍ഡിന്റെ സാഹസികതക്ക് കൈയ്യടിച്ച് നാട്
കുന്ദമംഗലം കാരന്തൂരില്‍ ഇന്നുവൈകീട്ടൂണ്ടായ സംഭവം ഉടനെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി

കോഴിക്കോട് | വിദ്യാര്‍ഥികളെ കയറ്റാതെ പോയ സ്വകാര്യ ബസ്സിനു മുന്നില്‍ കിടന്ന് ബസ്സ തടഞ്ഞ് ഹോംഗാര്‍ഡ്. കുന്ദമംഗലത്താണ് വിദ്യാര്‍ഥികളെ കയറ്റാന്‍ ഹോം ഗാര്‍ഡിന്റെ ജീവന്‍ വച്ചുള്ള സാഹസികത.
വിദ്യാര്‍ഥികളെ കയറ്റാതെ ബസ് പോകാന്‍ ശ്രമിച്ചതോടെ ആണ് ഹോം ഗാര്‍ഡ് ബസ്സിനു മുന്നില്‍ മലര്‍ന്നു കിടന്നത്.
തന്റെ നെഞ്ചിലൂടെയല്ലാതെ കുട്ടികളെ കയറ്റാതെ പോകാനാവില്ലെന്ന് അദ്ദേഹം വിളിച്ചു പറയുന്നുണ്ടായിരുന്നു. ഹോം ഗാര്‍ഡിന്റെ നടപടിക്ക് നാട്ടുകാരും വിദ്യാര്‍ഥികളും കയ്യടിച്ചു. കുന്ദമംഗലം കാരന്തൂരില്‍ വൈകീട്ടൂണ്ടായ സംഭവം ഉടനെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
---- facebook comment plugin here -----