Connect with us

Uae

സാമൂഹിക സുരക്ഷ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ ദുബൈയിൽ എ ഐ സ്‌ക്രീൻ

പൂർണ രഹസ്യ സ്വഭാവത്തോടെ റിപ്പോർട്ട് ചെയ്യാനാവും

Published

|

Last Updated

ദുബൈ|സാമൂഹിക സുരക്ഷയുടെ ഭാവി ദിശകൾ ചർച്ചയാക്കി ദുബൈയിൽ അൽ അമീൻ ഫോറം സമാപിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ) സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന “എ ഐ സ്‌ക്രീൻ – അൽ അമീൻ’ ഫോറത്തിൽ അവതരിപ്പിച്ചു. പൊതു ഇടങ്ങളിൽ ലഭ്യമാകുന്ന ഈ പുതിയ സ്‌ക്രീനുകൾ സമൂഹവും തമ്മിലുള്ള ആശയവിനിമയത്തിനുള്ള ഒരു സംവേദനാത്മക അവസരം ഒരുക്കും. സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കിടയിലും സുരക്ഷാ അവബോധം പ്രചരിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇത് സംവിധാനിക്കുന്നത്.

ഒരാൾ സ്‌ക്രീനിനടുത്തെത്തുമ്പോൾ, ഒരു ആനിമേറ്റഡ് ഗ്രാഫിക് “അവതാർ’ പ്രത്യക്ഷപ്പെട്ട് സംസാരിച്ചു തുടങ്ങും. സംഭവങ്ങളോ സംശയാസ്പദമായ പ്രവർത്തനങ്ങളോ പൂർണ രഹസ്യ സ്വഭാവത്തോടെ റിപ്പോർട്ട് ചെയ്യാൻ ഇതിലൂടെ സാധിക്കും. ആവശ്യമെങ്കിൽ സേവനത്തിലെ ജീവനക്കാരനുമായി നേരിട്ടുള്ള വെർച്വൽ ആശയവിനിമയത്തിനുള്ള ഓപ്ഷനും ഉണ്ട്. വികാരങ്ങൾ, മുഖഭാവങ്ങൾ, ശരീരഭാഷ എന്നിവ വിശകലനം ചെയ്യാൻ കഴിവുള്ള എ ഐ സാങ്കേതികവിദ്യ സംവിധാനത്തിലുണ്ട്. ശബ്ദ വിവർത്തനത്തോടെ ഒന്നിലധികം ഭാഷകളെയും ഈ സംവിധാനം പിന്തുണക്കുന്നു.

സുരക്ഷ ഉറപ്പാക്കുന്നതിൽ കൂട്ടായ ഉത്തരവാദിത്തം ഊന്നിപ്പറഞ്ഞ ഫോറത്തിൽ ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റ്ശൈഖ് അഹ്‌മദ് ബിൻ സഈദ് അൽ മക്തൂം, ദുബൈ കൾച്ചർ ചെയർപേഴ്‌സൺ ശൈഖ ലത്വീഫ ബിൻത് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം, നാഷണൽ ആന്റി-നാർക്കോട്ടിക്‌സ് അതോറിറ്റി ചെയർമാൻ ശൈഖ് സായിദ് ബിൻ ഹമദ് ബിൻ ഹംദാൻ അൽ നഹ്്യാൻ, നാഷണൽ മീഡിയ ഓഫീസ് ചെയർമാൻ ശൈഖ് അബ്ദുല്ല അൽ ഹാമിദ്, ദുബൈ കമ്മ്യൂണിറ്റി ഡെവലപ്മെന്റ്അതോറിറ്റി ഡയറക്ടർ ജനറൽ ഹിസ്സ ബിൻത് ഈസ്സ ബുഹുമാഇദ് തുടങ്ങിയ പ്രമുഖരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
സമൂഹത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ലോകത്തിലെ ഏറ്റവും സുരക്ഷിതവും സുസ്ഥിരവുമായ നഗരങ്ങളിലൊന്നായി ദുബൈയുടെ പദവി നിലനിർത്തുന്നതിനും ലക്ഷ്യമിട്ടുള്ള വിവിധ കാര്യങ്ങൾ ഫോറം ചർച്ച ചെയ്തു.

 

 

---- facebook comment plugin here -----

Latest