National
യുപിയില്‍ മാധ്യമപ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; മുഖ്യപ്രതിയെ പോലീസ് വെടിവെച്ച് പിടികൂടി
കൊലപാതകത്തില്‍ ഉള്‍പ്പെട്ട മറ്റൊരാള്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്
പ്രയാഗ് രാജ് | ഉത്തര്‍ പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനായ ലക്ഷ്മി നാരായണ്‍ സിംഗിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയില്‍ . പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച പ്രതിയെ വ്യാഴാഴ്ച രാത്രി വൈകി എറ്റ്മുട്ടലിലൂടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഏറ്റ്മുട്ടലില്‍ പ്രതിക്ക് വെടിയേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊലപാതകത്തില്‍ ഉള്‍പ്പെട്ട മറ്റൊരാള്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്
കൊല്ലപ്പെട്ട ലക്ഷ്മി നാരായണ്‍ സിംഗ്(54) ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ മുന്‍ അധ്യക്ഷന്‍ അശോക് സിംഗിന്റെ മരുമകന്‍ കൂടിയാണ്. വ്യാഴാഴ്ച വൈകുന്നേരം ഹര്‍ഷ് ഹോട്ടലിന് സമീപത്തുവെച്ച് ഇദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ സ്വരുപ് റാണി നെഹ്‌റു ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ഇപ്പോള്‍ പിടിയിലായ വിശാലും മറ്റ് ചിലരും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

