Kerala
സഹോദരിയെ കളിയാക്കിയ യുവാവിനെ അയല്‍വാസി കുത്തിക്കൊന്നു
തൃശൂര്‍ പറപ്പൂക്കര സ്വദേശി അഖില്‍ (28) ആണ് മരിച്ചത്
തൃശൂര്‍ | സഹോദരിയെ കളിയാക്കിയ യുവാവിനെ അയല്‍വാസി കുത്തിക്കൊന്നു. തൃശൂര്‍ പറപ്പൂക്കരയിലാണ് നാടിനെ നടുക്കിയ സംഭവം. പറപ്പൂക്കര സ്വദേശി അഖില്‍ (28) ആണ് മരിച്ചത്. അയല്‍വാസി രോഹിത്ത് ആണ് അഖിലിനെ കുത്തിയത്.
രോഹിത്തിന്റെ സഹോദരിയോട് അഖില്‍ മോശമായി സംസാരിച്ചത് രോഹിത് ചോദ്യം ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്. അഖിലിന്റെ വീടിന് മുന്‍പിലെ റോഡിലായിരുന്നു കൊലപാതകം. സംഭവ സ്ഥലത്തുനിന്നു രക്ഷപ്പെട്ട രോഹിത്തിനെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
---- facebook comment plugin here -----



