Kerala
കേരളം തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ തുടങ്ങി
പോസ്റ്റല്‍ ബാലറ്റ് എണ്ണിയാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്
തിരുവനന്തപുരം | കേരളം തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിലേക്ക്. രാവിലെ എട്ട് മണിക്ക് പോസ്റ്റല്‍ ബാലറ്റ് എണ്ണിയാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. 8.20 മുതല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളുടെ ഫലം വന്ന് തുടങ്ങും. പിന്നാലെ നഗരസഭകളിലെ ഫലവും അറിയാം. മറ്റ് ഫലങ്ങള്‍ ഒമ്പതരക്ക് ശേഷമേ പ്രഖ്യാപിക്കൂ.
ഫല പ്രഖ്യാപനം തത്സമയം:
- ആര്‍ എം പി ഭരിക്കുന്ന ഏറാമലയില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം
- തിരുവനന്തപുരം കോര്‍പറേഷന്‍ 10 വാര്‍ഡില്‍ എല്‍ ഡി എഫ്, 12 ല്‍ എന്‍ ഡി എ
- തൃശൂര്‍ കോര്‍പറേഷനിലെ ആദ്യ വിജയം യു ഡി എഫിന്
- പെരിങ്ങോട്ട് കുറിശ്ശിയില്‍ എ വി ഗോപിനാഥ് തോറ്റു
- ബ്ലോക്ക് പഞ്ചായത്തില്‍ 35 ഇടത്ത് എല്‍ ഡി എഫ് ലീഡ്
- 120 ഗ്രാമപഞ്ചായത്തില്‍ യു ഡി എഫ് ലീഡ്
- നാലു കോര്‍പറേഷനുകളില്‍ എല്‍ ഡി എഫ് മുന്നേറ്റം
- പത്തനംതിട്ട നഗരസഭയില്‍ എസ് ഡി പി ഐയുടെ മൂന്നു സിറ്റിങ്ങ് സീറ്റ് നഷ്ടമായി
- പാലക്കാട് നഗരസഭയില്‍ ബി ജെ പി മുന്നേറ്റം
- തിരുനവനന്തപുരം നഗരസഭ 10 സ്ഥലത്ത് ബി ജെ പി ലീഡ് ചെയ്യുന്നു
- കോര്‍പറേഷനുകളില്‍ 3 ഇടത്ത് എല്‍ ഡി എഫ് ലീഡ്
- ഗ്രാമപഞ്ചായത്തില്‍ എല്‍ ഡി എഫ് മുന്നില്‍
- കോഴിക്കോട് കോര്‍പറേഷനില്‍ 23 എല്‍ ഡി എഫ് ലീഡ്
- ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയില്‍ അഞ്ചു വാര്‍ഡുകളില്‍ ബി ജെ പി വിജയിച്ചു
- കണ്ണൂരില്‍ എല്‍ ഡി എഫ് -1 യൂ ഡി എഫ് -1
- ഷൊര്‍ണൂരില്‍ ലിഡ് പിടിച്ച് എല്‍ ഡി എഫ്
- ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ ഡി എഫ് മുന്നില്‍
- കോഴിക്കോട് കോര്‍പറേഷനില്‍ എല്‍ ഡി എഫ് ലീഡ്
- തിരുവനന്തപുരം നഗരസഭയില്‍ എന്‍ ഡി എ മുന്നില്‍
- കോട്ടയം നഗരസഭയില്‍ എല്‍ ഡി എഫ് ലീഡ്
- പാലക്കാട് എന്‍ ഡി എ മുന്നില്‍
- തിരുവനന്തപുരത്ത് എല്‍ ഡി എഫ് മുന്നേറി
- കൊച്ചി കോര്‍പറേഷനില്‍ ഇഞ്ചോടിഞ്ച്
- ഷൊര്‍ണൂര്‍ നഗരസഭയില്‍ മൂന്നു വാര്‍ഡുകളില്‍ ബി ജെ പി വിജയിച്ചു
- ഗ്രാമപഞ്ചായത്തുകളില്‍ ഇരു മുന്നണികളും ഒപ്പത്തിനൊപ്പം
- കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ 8 വാര്‍ഡില്‍ എല്‍ ഡി എഫ് മുന്നില്‍
- പാല മുനിസിപ്പാലിറ്റിയില്‍ രണ്ടു വാര്‍ഡുകളില്‍ എല്‍ ഡി എഫ് ജയിച്ചു
- പത്തനംതുട്ട നഗരസഭ വാര്‍ഡ് മൂന്നില്‍ യു ഡി എഫ് വിജയിച്ചു
- തിരുവനന്തപുരത്ത് ലീഡ് പിടിച്ച് എല്‍ ഡി എഫ്
- തൃശൂര്‍ കോര്‍പറേഷനില്‍ നഗര വാര്‍ഡുകളില്‍ യു ഡി എഫ് ലീഡ് ചെയ്യുന്നു
- ആദ്യജയം: അഡൂരില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ബിജു സാമുവല്‍ വിജയിച്ചു
- തൃശൂര്‍ കോര്‍പറേഷനില്‍ എന്‍ ഡി എ ലീഡ്
- നിലമ്പൂരില്‍ യു ഡി എഫ് 12 വാര്‍ഡില്‍ ലീഡ് ചെയ്യുന്നു
- ഗ്രാമപഞ്ചായത്തില്‍ 20 ഇടത്ത് എല്‍ ഡി എഫ് മുന്നില്‍
- തിരുവനന്തപുരം കോര്‍പറേഷനില്‍ മൂന്നു മുന്നണികളും ഇഞ്ചോടിച്ച്
- പാലക്കാട് എന്‍ ഡി എ മുന്നേറ്റം
- കൊച്ചിയില്‍ എല്‍ ഡി എഫ് ലീഡ് ഉയര്‍ത്തി
- തൃശൂര്‍ പൂങ്കുന്നത്ത് ബി ജെ പി മുന്നില്‍
- മുട്ടടയില്‍ കോണ്‍ഗ്രസിന്റെ വൈഷ്ണ പിന്നില്‍
- കോര്‍പറേഷനുകളില്‍ എല്‍ ഡി എഫ് ലീഡ്
- തിരുവനന്തപുരം മുട്ടട വാര്‍ഡില്‍ എല്‍ ഡി എഫ് ലീഡ് ചെയ്യുന്നു
- കൊല്ലം കോര്‍പറേഷന്‍ എല്‍ ഡി എഫ് ലീഡ്
- കൊച്ചിയില്‍ ആദ്യ ലീഡ് എല്‍ ഡി എഫിന്
- തപാല്‍ വോട്ട്: കൊച്ചി കോര്‍പറേഷന്‍ എല്‍ ഡി എഫ്-3, യു ഡി എഫ്-2
- തപാല്‍ വോട്ടുകളുടെ എണ്ണല്‍ തുടങ്ങി
- കണ്ണൂരിലും സ്‌ട്രോങ്ങ് റൂം തുറക്കാന്‍ വൈകുന്നു
- പാലക്കാട് തര്‍ക്കത്തിനു കാരണം കൂടുതല്‍ പേരെ കയറ്റി വിടണമെന്ന ആവശ്യം
- വടകര മടപ്പള്ളിയിലും കൊല്ലത്തും സ്‌ട്രോങ്ങ് റൂം തുറക്കാന്‍ വൈകുന്നു
- തിരുവനന്തപുരത്ത് കൗണ്ടിങ്ങ് ഉദ്യോഗസ്ഥര്‍ എത്താന്‍ വൈകിയെന്ന് ആരോപണം
- മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ കാരണങ്ങളാലാണ് പാലക്കാട്ട് വൈകാന്‍ കാണമെന്നാണ് വിശദീകരണം
- പാലക്കാട് നഗര സഭയിലും ഏജന്റുമാരെ അകത്തു കടത്താന്‍ വൈകുന്നു
- മാര്‍ ഇവാനിയോസ് കൗണ്ടിങ്ങ് സെന്ററില്‍6 മണിക്ക് എത്താന്‍ നിര്‍ദ്ദേശിക്കപ്പെട്ടവരെ അകത്തു കടത്തിയത്. 7.29 ന്
- തിരുവനന്തപുരത്ത് കൗണ്ടിങ്ങ് ഏജന്റുമാരേയും സ്ഥാനാര്‍ഥികളേയും അകത്തു പ്രവേശിപ്പിക്കാന്‍ വൈകുന്നു
---- facebook comment plugin here -----

