Connect with us

National

തൊഴിലുറപ്പ് പദ്ധതി ഇനി പൂജ്യ ബാപ്പു ഗ്രാമീണ്‍ റോസ്ഗാര്‍ യോജന; പേര് മാറ്റാനുള്ള ബില്ലിന് കേന്ദ്രമന്ത്രി സഭ അംഗീകാരം

100 തൊഴില്‍ ദിനങ്ങളുണ്ടായിരുന്നത് 125 ദിവസമാക്കി വര്‍ധിപ്പിക്കുന്നതും പുതിയ ബില്ലിലുണ്ടെന്ന് അധികൃതര്‍

Published

|

Last Updated

ന്യൂഡല്‍ഹി|മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റാനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം. പൂജ്യ ബാപ്പു ഗ്രാമീണ്‍ റോസ്ഗാര്‍ യോജന എന്ന പേരിലേക്കാണ് പദ്ധതിയെ മാറ്റുന്നത്. 100 തൊഴില്‍ ദിനങ്ങളുണ്ടായിരുന്നത് 125 ദിവസമാക്കി വര്‍ധിപ്പിക്കുന്നതും പുതിയ ബില്ലിലുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

തൊഴില്‍ ദിനങ്ങള്‍ കൂട്ടണമെന്ന് തൊഴിലാളി സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും നിരന്തരം ആവശ്യപ്പെടുന്നതാണ്. പുതിയ ബില്‍ ഈ സമ്മേളനകാലത്തു സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2005ല്‍ യുപിഎ സര്‍ക്കാരാണ് തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയത്.

---- facebook comment plugin here -----

Latest