Kerala
തദ്ദേശ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് വിട്ട എ വി ഗോപിനാഥ് പെരിങ്ങോട്ടുകുറിശിയില്‍ തോറ്റു
പെരുങ്ങോട്ടുകുറിശ്ശി ഗ്രാമപ്പഞ്ചായത്തില്‍ സ്വതന്ത്ര ജനാധിപത്യ മുന്നണിയും (ഐഡിഎഫ്) സിപിഎമ്മും തമ്മിലായിരുന്നു തെരഞ്ഞെടുപ്പ് ധാരണ.
പാലക്കാട്| തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്‍ കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായിരുന്ന എ വി ഗോപിനാഥ് പരാജയപ്പെട്ടു. 130 വോട്ടുകള്‍ക്കാണ് എ വി ഗോപിനാഥ് തോറ്റത്. പെരുങ്ങോട്ടുകുറിശ്ശി ഗ്രാമപ്പഞ്ചായത്തില്‍ സ്വതന്ത്ര ജനാധിപത്യ മുന്നണിയും (ഐഡിഎഫ്) സിപിഎമ്മും തമ്മിലായിരുന്നു തെരഞ്ഞെടുപ്പ് ധാരണ. ഗോപിനാഥ് ഐഡിഎഫ് രൂപവത്കരിച്ച് 11 സീറ്റിലാണ് ജനവിധി തേടിയിരുന്നത്.
2009 മുതല്‍ നേതൃത്വവുമായി അകന്നു നിന്ന ഗോപിനാഥിന് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിച്ചില്ല. 2023ല്‍ ഡി സി സി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് എ വി ഗോപിനാഥ് കോണ്‍ഗ്രസ് വിട്ടത്. തുടര്‍ന്ന് നവകേരള സദസ്സില്‍ പങ്കെടുത്തതോടെ പാര്‍ട്ടിയില്‍നിന്ന് ഔദ്യോഗികമായി പുറത്താക്കി. 25 വര്‍ഷക്കാലം പെരിങ്ങോട്ടുകുറുശ്ശി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി എവി ഗോപിനാഥ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 1991ല്‍ ആലത്തൂര്‍ നിയമസഭാമണ്ഡലത്തില്‍ 338 വോട്ടിന്റെ അട്ടിമറിവിജയം നേടിയിരുന്നു.


