Kerala
പ്രതിപക്ഷം പറയുന്ന ഒരു ആരോപണവും ജനങ്ങളെ ഏശിയിട്ടില്ല, ഇത്തവണയും എല്‍ഡിഎഫിന് മികച്ച വിജയം ഉണ്ടാകും; മന്ത്രി വി ശിവന്‍കുട്ടി
55-60 സീറ്റെങ്കിലും എല്‍ഡിഎഫ് നേടും.
തിരുവനന്തപുരം|തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത്തവണയും എല്‍ഡിഎഫിന് മികച്ച വിജയം ഉണ്ടാകുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. എല്ലാവരും ശ്രദ്ധിക്കുന്നത് തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പാണ്. എന്നാല്‍ ഇപ്രാവശ്യവും എല്‍ഡിഎഫ് തരംഗമായിരിക്കുമെന്നും വി ശിവന്‍ കുട്ടി പറഞ്ഞു.
കഴിഞ്ഞ തവണ എല്‍ഡിഎഫ് 54 സീറ്റ് നേടി. ഇപ്രാവശ്യവും പുറകോട്ട് പോകില്ല. 55-60 സീറ്റെങ്കിലും എല്‍ഡിഎഫ് നേടും. ബിജെപിയുടെ 10 സീറ്റുകളെങ്കിലും കുറയുമെന്നും ശിവന്‍കുട്ടി പ്രതികരിച്ചു. ബിജെപിയുടെ സാങ്കല്‍പിക മേയര്‍മാരായി മത്സരിച്ചവര്‍ തന്നെ പരാജയപ്പെടും. കഴിഞ്ഞ തവണ ബിജെപിക്ക് സീറ്റ് കൂടിയത് ബിജെപി – കോണ്‍ഗ്രസ് രഹസ്യ ബന്ധത്തിലൂടെയാണെന്നും ശിവന്‍കുട്ടി ആരോപിച്ചു. പ്രതിപക്ഷം പറയുന്ന ഒരു ആരോപണവും ജനങ്ങളെ ഏശിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
---- facebook comment plugin here -----


