Connect with us

National

കര്‍ണൂല്‍ ബസ് അപകടം ; മരണം 25 ആയി ഉയര്‍ന്നു

കട്ടിയുള്ള പുകയിലും തീയിലും മൂടിയതിനാല്‍ നിരവധി യാത്രക്കാര്‍ പുറത്തുകടക്കാനാവാതെ കുടുങ്ങിപ്പോയി

Published

|

Last Updated

ഹൈദരാബാദ്  | ആന്ധ്രപ്രദേശിലെ കര്‍ണൂല്‍ ജില്ലയില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചുണ്ടായ അപകടത്തില്‍ മരണം 25 ആയി ഉയര്‍ന്നു. 42 പേരാണ് ബസിലുണ്ടായിരുന്നത്. കര്‍ണൂല്‍ പട്ടണത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ഉള്ളിന്ദകൊണ്ട ക്രോസിന് സമീപം പുലര്‍ച്ചെ 3.30 ഓടെയാണ് സംഭവം. തീപ്പിടിക്കും മുന്‍പ് ബസ് ഒരു മോട്ടോര്‍ സൈക്കിളില്‍ ഇടിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

തീ പടര്‍ന്നതോടെ ചില യാത്രക്കാര്‍ ജനാലകള്‍ തകര്‍ത്ത്    രക്ഷപ്പെടുകയായിരുന്നു.അപകടമറിഞ്ഞെത്തിയ നാട്ടുകാര്‍ തീ അണയ്ക്കാന്‍ ശ്രമിച്ചു. അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തിയപ്പോഴേക്കും ബസ് പൂര്‍ണ്ണമായും കത്തിനശിച്ചു.

ബസിന്റെ മുന്‍ഭാഗത്താണ് ആദ്യം തീപ്പിടിച്ചത്. അത് അതിവേഗം പടരുകയും ഇന്ധന ടാങ്ക് പൊട്ടിത്തെറിക്കാന്‍ കാരണമാവുകയും ചെയ്തു. നിമിഷങ്ങള്‍ക്കകം ബസ് പൂര്‍ണ്ണമായും തീഗോളമായി.ഉറക്കത്തിലായിരുന്ന യാത്രക്കാര്‍ അപകടം അറിയാനും വൈകി. കട്ടിയുള്ള പുകയിലും തീയിലും മൂടിയതിനാല്‍ നിരവധി യാത്രക്കാര്‍ പുറത്തുകടക്കാനാവാതെ കുടുങ്ങിപ്പോയി. ചില യാത്രക്കാര്‍ എമര്‍ജന്‍സി എക്‌സിറ്റ് വഴി രക്ഷപ്പെടാന്‍ സാധിച്ച, അവര്‍ക്ക് ചെറിയ പരുക്കുകള്‍ മാത്രമാണ് സംഭവിച്ചത്.

അപകടത്തില്‍ പ്രധാനമന്ത്രി അടക്കമുള്ളവര്‍ അനുശോചിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

---- facebook comment plugin here -----

Latest