Connect with us

Kerala

അവധിയെടുക്കാന്‍ വ്യാജമായി പിഎസ്‌സി ഹാള്‍ ടിക്കറ്റുണ്ടാക്കി; പോലീസ് ട്രെയിനിക്കെതിരെ അന്വേഷണം

അന്വേഷണത്തിന്റെ ഭാഗമായി ജിഷ്ണുവിനെ പരിശീലനത്തില്‍ നിന്ന് മാറ്റിനിര്‍ത്തി.

Published

|

Last Updated

കണ്ണൂര്‍ |  അവധിക്കായി വ്യാജ പിഎസ്സി ഹാള്‍ടിക്കറ്റ് ഹാജാരാക്കിയെന്ന പരാതിയില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ട്രെയിനിക്കെതിരെ വകുപ്പുതല അന്വേഷണം. കെഎപി നാലാം ബറ്റാലിയന്‍ റിക്രൂട്ട് പോലീസ് കോണ്‍സ്റ്റബിള്‍ കെവി ജിഷ്ണുവിനെതിരെയാണ് അന്വേഷണം. പിഎസ്സി കണ്ണൂര്‍ ജില്ലാ ഓഫീസറാണ് ജിഷ്ണുവിനെതിരെ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

അന്വേഷണത്തിന്റെ ഭാഗമായി ജിഷ്ണുവിനെ പരിശീലനത്തില്‍ നിന്ന് മാറ്റിനിര്‍ത്തി.ഒക്ടോബര്‍ 16ന് നടന്ന പിഎസ്സിയുടെ സ്റ്റോര്‍ കീപ്പര്‍ പരീക്ഷ എഴുതാനായാണ് ജിഷ്ണുവിന് ഒരു ദിവസത്തെ അവധി അനുവദിച്ചത്. അവധി കഴിഞ്ഞ് മടങ്ങിയെത്തിയ ജിഷ്ണുവിനോട് പരീക്ഷാ സെന്ററിലെ ഇന്‍വിജിലേറ്ററുടെ ഒപ്പും ഓഫീസ് സീലും പതിപ്പിച്ച ഹാള്‍ടിക്കറ്റ് ഹാജരാക്കാന്‍ കെഎപി ബറ്റാലിയന്‍ പരിശീലനകേന്ദ്രം മേധാവി ആവശ്യപ്പെട്ടു. ഹാള്‍ടിക്കറ്റ് ഹാജരാക്കാത്തതിനാല്‍ രേഖാമൂലം വിശദീകരണം തേടി. തുടര്‍ന്ന് സുഹൃത്തായ ഉദ്യോഗാര്‍ത്ഥിയുടെ ഹാള്‍ടിക്കറ്റ് സംഘടിപ്പിച്ച് അത് തിരുത്തി ജിഷ്ണു സ്വന്തം പേരിലാക്കി.

പരീക്ഷ നടന്ന ചൊവ്വാഴ്ച ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പിഎസ്സി പരീക്ഷാ ചീഫ് സൂപ്രണ്ടായ പ്രഥമാദ്ധ്യാപകന്റെ ഒപ്പും സീലും ഇതില്‍ വാങ്ങാന്‍ ശ്രമിച്ചപ്പോഴാണ് ഹാള്‍ടിക്കറ്റ് വ്യാജമാണെന്ന് മനസിലായത്. ഇക്കാര്യം പരീക്ഷാ ചീഫ് സൂപ്രണ്ട് പിഎസ്സി ജില്ലാ ഓഫീസറെ അറിയിച്ചു. പിഎസ്സി വിശദീകരണം തേടിയപ്പോള്‍ ഹാജരായ ജിഷ്ണു നടന്ന കാര്യങ്ങള്‍ എഴുതി നല്‍കി. പിഎസ്സി ജില്ലാ ഓഫീസര്‍ ഇത് കെഎപി നാലാം ബറ്റാലിയന്‍ പരിശീലനകേന്ദ്രം മേധാവിക്ക് കൈമാറി. ഇതോടെയാണ് പരിശീലനത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയത്

---- facebook comment plugin here -----

Latest