Connect with us

Kerala

എന്റെ സ്വത്തു വിവരങ്ങള്‍ പരസ്യമാക്കാം, പ്രതിപക്ഷ നേതാവ് സ്വത്ത് വെളിപ്പെടുത്താന്‍ തയ്യാറാണോ; വെല്ലുവിളിച്ച് പിഎസ് പ്രശാന്ത്

താനിപ്പോള്‍ സിപിഎമ്മിലാണ് കോണ്‍ഗ്രസിലല്ല. എല്ലാ കണക്കും പാര്‍ട്ടിക്ക് മുമ്പാകെ നല്‍കിയിട്ടുണ്ട്.

Published

|

Last Updated

തിരുവനന്തപുരം| ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഹൈക്കോടതി പരമാര്‍ശം നേരിട്ട ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി. എസ് പ്രശാന്ത് പ്രതിപക്ഷ നേതാവ് വിഡി സതീശനെ വെല്ലുവിളിച്ച് രംഗത്ത്. തന്റെ സ്വത്തു വിവരങ്ങള്‍ പരസ്യമാക്കാം. എനിക്ക് മൂന്നു ബേങ്ക് അക്കൗണ്ടുകളുണ്ടെന്നും മൂന്നു ലക്ഷം ആസ്തിയുണ്ടെന്നും പി എസ് പ്രശാന്ത് പറഞ്ഞു. വിഡി സതീശന്‍ അദ്ദേഹത്തിന്റെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാണോയെന്നും പ്രശാന്ത് ചോദിച്ചു.

ആരാണ് കോടിശ്വരനെന്ന് അപ്പോള്‍ അറിയാം. ഉണ്ണികൃഷ്ണന്‍ പോറ്റി തന്റെ വീടിന്റെ പാലു കാച്ചലിന് വന്നുവെന്ന് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു. താനിപ്പോള്‍ സിപിഎമ്മിലാണ് കോണ്‍ഗ്രസിലല്ല. എല്ലാ കണക്കും പാര്‍ട്ടിക്ക് മുമ്പാകെ നല്‍കിയിട്ടുണ്ട്. വായ്പയെടുത്താണ് താന്‍ വീട് വെച്ചതെന്നും ഭാര്യയുടെ കുടുംബസ്വത്ത് വിറ്റാണ് ഭൂമിവാങ്ങിയതെന്നും പിഎസ് പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.

 

 

Latest