Connect with us

Kerala

എസ്ഐആര്‍; രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ഇന്ന് തിരുവനന്തപുരത്ത്

രാവിലെ 11 നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ച യോഗം.

Published

|

Last Updated

തിരുവനന്തപുരം|വോട്ടര്‍ പട്ടിക തീവ്ര പുനഃപരിശോധനയുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാവിലെ 11 നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ച യോഗം. തദ്ദേശ തെരഞ്ഞടുപ്പിനുശേഷം യോഗം വിളിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് രാഷ്ട്രീയ പാര്‍ട്ടികള്‍ കഴിഞ്ഞ തവണ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് കമ്മീഷന്‍ വീണ്ടും യോഗം വിളിച്ചത്.

എന്യൂമറേഷന്‍ ഫോം സമര്‍പ്പിക്കാനുള്ള സമയപരിധി ഇനിയും നീട്ടണമെന്ന് കഴിഞ്ഞ യോഗത്തില്‍ ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. മൊത്തം വിതരണം ചെയ്ത ഫോമുകളില്‍ 99.71 ശതമാനവും ഡിജിറ്റലൈസ് ചെയ്തുവെന്നാണ് ഇന്നലെ വൈകീട്ടു വരെയുള്ള കണക്കുകള്‍. ഇനിയും ഫോമുകള്‍ സ്വീകരിക്കാനുള്ളവരുടെ എണ്ണം 24.92 ലക്ഷത്തോളം വരുമെന്നാണ് കണക്ക്. മരിച്ചവരും താമസസ്ഥലം മാറിയവരും ഇതില്‍പ്പെടുന്നു. എന്യൂമറേഷന്‍ ഫോമുകള്‍ പൂരിപ്പിച്ചു നല്‍കാനുള്ളവര്‍ വേഗം പൂരിപ്പിച്ചു നല്‍കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ ആവശ്യപ്പെട്ടു.

 

---- facebook comment plugin here -----

Latest