International
ഒമാനിലെ ജ്വല്ലറിയില്‍ വന്‍ സ്വര്‍ണ്ണക്കവര്‍ച്ച; ഭിത്തി തുരന്ന് 23 കോടിയിലേറെ രൂപയുടെ സ്വര്‍ണം കവര്‍ന്നു
ടൂറിസ്റ്റ് വിസയിലെത്തിയ രണ്ട് യൂറോപ്യന്‍ പൗരന്മാര്‍ കേസില്‍ അറസ്റ്റിലായി
മസ്‌കത്ത്| ഒമാനിലെ ജ്വല്ലറിയില്‍ ഭിത്തി തുരന്ന് വന്‍ സ്വര്‍ണക്കവര്‍ച്ച. മസ്‌കത്ത് ഗവര്‍ണറേറ്റിലെ ജ്വല്ലറിയില്‍ നിന്ന് ഇരുപത്തിമൂന്നര കോടി രൂപ വില വരുന്ന സ്വര്‍ണമാണ് കവര്‍ച്ച ചെയ്തത്. സംഭവത്തില്‍ രണ്ട് യൂറോപ്യന്‍ പൗരന്മാര്‍ പിടിയിലായി. ടൂറിസ്റ്റ് വിസയിലെത്തിയവരാണ് പിടിയിലായത്. ജ്വല്ലറിക്ക് സമീപം മുറിയെടുത്ത്, പിന്നിലെ ഭിത്തി തുരന്ന് അകത്തു കടന്നാണ് മോഷണം നടത്തിയത്.
സാഹസികമായാണ് പോലീസ് മോഷ്ടാക്കളെ പിടികൂടിയത്. കടല്‍ക്കരയില്‍ നിന്ന് പോലീസ് തൊണ്ടിമുതലുകള്‍ കണ്ടെടുത്തു. വാടകയ്ക്കെടുത്ത ടൂറിസ്റ്റ് ബോട്ടിലാണ് മോഷ്ടാക്കള്‍ കവര്‍ച്ച ചെയ്ത സ്വര്‍ണവും പണവും കടല്‍ക്കരയിലെത്തിച്ച് ഒളിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. കവര്‍ച്ചയ്ക്ക് ഉപയോഗിച്ച ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്നു ഒമാന്‍ പോലീസ് അറിയിച്ചു.

