Connect with us

Kerala

നടന്‍ ദിലീപിന്റെ സിനിമ പ്രദര്‍ശിപ്പിച്ചു; കെഎസ്ആര്‍ടിസി ബസില്‍ പ്രതിഷേധം

തിരുവനന്തപുരം- തൊട്ടില്‍പ്പാലം കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിലാണ് സംഭവം.

Published

|

Last Updated

തിരുവനന്തപുരം|നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിന്റെ സിനിമ കെഎസ്ആര്‍ടിസി ബസില്‍ പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ പ്രതിഷേധം. തിരുവനന്തപുരം- തൊട്ടില്‍പ്പാലം കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം. ബസില്‍ കുടുംബസമേതം സഞ്ചരിച്ച പത്തനംതിട്ട സ്വദേശിനി രശ്മി ആര്‍ ശേഖറാണ് പ്രതിഷേധവുമായി ആദ്യം എത്തിയത്. പിന്നാലെ മറ്റു ചില യാത്രക്കാരും പിന്തുണച്ചു. എന്നാല്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ദിലീപ് ചിത്രം വയ്ക്കുന്നതില്‍ തെറ്റില്ലെന്ന് അഭിപ്രായപ്പെട്ടവരും ബസിലുണ്ടായിരുന്നു.

ബസ് യാത്ര പുറപ്പെട്ട സമയത്ത് ദിലീപ് നായകനായ സിനിമ പ്രദര്‍ശിപ്പിച്ചതോടെ ഈ വഷളന്റെ സിനിമയാണല്ലോ പ്രദര്‍ശിപ്പിക്കുന്നതെന്ന് രശ്മിയുടെ മകന്‍ അഭിപ്രായപ്പെടുകയായിരുന്നു. ഇതോടെ രശ്മി കണ്ടക്ടറോട് സിനിമ ഒഴിവാക്കാനോ അല്ലെങ്കില്‍ മറ്റേതെങ്കിലും സിനിമ പ്രദര്‍ശിപ്പിക്കാനോ ആവശ്യപ്പെട്ടു. എന്നാല്‍ കണ്ടക്ടര്‍ ആദ്യം ആവശ്യം നിരാകരിച്ചു. അടുത്ത സ്റ്റോപ്പായ വട്ടപ്പാറയിലേക്ക് ടിക്കറ്റ് നല്‍കി അവിടെ ഇറങ്ങാന്‍ രശ്മിയോടു ആവശ്യപ്പെട്ടു. അടൂരിലേക്കായിരുന്നു രശ്മിയ്ക്കു പോവേണ്ടിയിരുന്നത്. ബസിലുള്ള യാത്രക്കാരില്‍ ഭൂരിഭാഗവും ദിലീപിന്റെ ചിത്രം വേണ്ട എന്ന നിലപാട് സ്വീകരിച്ചതോടെ കണ്ടക്ടര്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നത് ഒഴിവാക്കുകയായിരുന്നു.

 

---- facebook comment plugin here -----

Latest