Connect with us

Kerala

ബലാത്സംഗക്കേസുകളില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് നിര്‍ണായകം; രണ്ടു കേസുകളും ഹൈക്കോടതി ഇന്നു പരിഗണിക്കും

രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്നു ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരായേക്കില്ലെന്നാണ് സൂചന.

Published

|

Last Updated

കൊച്ചി|ബലാത്സംഗക്കേസുകളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ഇന്ന് നിര്‍ണായകം. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടു കേസുകളും ഹൈക്കോടതി ഇന്നു പരിഗണിക്കും. അറസ്റ്റ് തടഞ്ഞ ആദ്യ കേസില്‍ ഹൈക്കോടതിയില്‍ ഇന്നു വിശദമായ വാദം നടക്കും. രണ്ടാമത്തെ ബലാത്സംഗക്കേസില്‍ തിരുവനന്തപുരം ജില്ലാ കോടതി നല്‍കിയ മുന്‍കൂര്‍ ജാമ്യത്തിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലും ഹൈക്കോടതി ഇന്ന് പരിഗണിക്കും. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്നാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് തിരുവനന്തപുരം കോടതി നിര്‍ദേശിച്ചിരുന്നത്.

രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്നു ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരായേക്കില്ലെന്നാണ് സൂചന. ഹാജരാകണമെന്ന അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് രാഹുല്‍ പറയുന്നത്. അതേസമയം അന്വേഷണസംഘം ആവശ്യപ്പെട്ടാല്‍ ഹാജരാകുമെന്നും രാഹുല്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest