National
ലയണല്‍ മെസ്സി ഇന്ന് ഡല്‍ഹിയില്‍; പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തും
അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ വച്ച് നടക്കുന്ന സെലിബ്രിറ്റി ഫുട്‌ബോള്‍ മത്സരത്തിലും മെസ്സി പന്ത് തട്ടും
ന്യൂഡല്‍ഹി|അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസ്സി ഇന്ന് ഡല്‍ഹിയില്‍ എത്തും. മെസ്സി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. പിന്നാലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടക്കുന്ന സെലിബ്രിറ്റി ഫുട്‌ബോള്‍ മത്സരത്തില്‍ മെസ്സി പന്ത് തട്ടും. കൊല്‍ക്കത്ത, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിനുശേഷമാണ് മെസ്സി ഡല്‍ഹിയില്‍ എത്തുന്നത്. ഇന്നലെ മുംബൈയിലെ ചടങ്ങില്‍ സച്ചിന്‍ തന്റെ പത്താം നമ്പര്‍ ജഴ്സി മെസ്സിക്ക് സമ്മാനിച്ചിരുന്നു. ഡല്‍ഹിയിലെ പരിപാടിക്കുശേഷം മെസ്സി നാട്ടിലേക്ക് മടങ്ങും.
സുവാരസും റോഡ്രിഗോ ഡി പോളും മെസ്സിക്കൊപ്പമുണ്ട്.
അതേസമയം ബംഗാളില്‍ മെസ്സി പങ്കെടുത്ത ചടങ്ങിലെ അക്രമങ്ങള്‍ക്ക് പിന്നാലെ ബിജെപി, ടിഎംസി രാഷ്ട്രീയ പോര് വീണ്ടും മുറുകുകയാണ്. സ്റ്റേഡിയത്തില്‍ അക്രമം ഉണ്ടാക്കിയത് ബിജെപി പ്രവര്‍ത്തകരാണെന്നാണ് ടിഎംസി ആരോപണം. അതേസമയം, മമത സര്‍ക്കാരിന്റെ കെടുംകാര്യസ്ഥതയാണ് അക്രമങ്ങള്‍ക്ക് കാരണമെന്നാണ് ബിജെപിയുടെ വാദം.സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.


