Connect with us

Kerala

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയെ തെളിവെടുപ്പിനായി ബെംഗളുരുവിലേക്ക് കൊണ്ടുപോയി

കേസില്‍ പ്രതിപട്ടികയിലുള്ള കൂടുതല്‍ ദേവസ്വം ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.

Published

|

Last Updated

തിരുവനന്തപുരം| ശബരിമല സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ തെളിവെടുപ്പിനായി എസ്‌ഐടി ബെംഗളുരുവിലേക്ക് കൊണ്ടുപോയി. ഇന്ന് പുലര്‍ച്ചെയാണ് പ്രതിയെ ബെംഗളുരുവിലേക്ക് കൊണ്ടുപോയത്. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ചും തെളിവെടുക്കും.

ശബരിമലയില്‍ നിന്ന് തട്ടിയെടുത്ത സ്വര്‍ണം കൈവശമുണ്ടെന്ന് പോറ്റിയും സ്മാര്‍ട് ക്രിയേഷന്‍സും മൊഴി നല്‍കിയിട്ടുള്ള കല്‍പേഷിനെ കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇടനിലക്കാരിലേക്ക് അന്വേഷണം കൊണ്ടുപോകുന്നതിനു മുമ്പ് ചില ജീവനക്കാരെ കൂടി അന്വേഷണ സംഘം കസ്റ്റഡയില്‍ ചോദ്യം ചെയ്യും.

കേസില്‍ പ്രതിപട്ടികയിലുള്ള കൂടുതല്‍ ദേവസ്വം ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. ദ്വാരപാല ശില്‍പ്പത്തിലെ പാളികളിലെ സ്വര്‍ണം കടത്തിയതില്‍ 10 പ്രതികളാണുള്ളത്. ഇതില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെയും മുരാരി ബാബുവിന്റെയും അറസ്റ്റാണ് ഇതുവരെ ഉണ്ടായത്. മുന്‍ ദേവസ്വം സെക്രട്ടറി, തിരുവാഭരണം കമ്മീഷണര്‍മാര്‍, അഡിമിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എന്നിവരിലേക്കാവും ഇനി അന്വേഷണം എത്തുക. ഇന്നലെ മുരാരിബാബുവിന്റെയും പ്രതിപട്ടികയിലുള്ള മറ്റ് ചിലരുടെ വീടുകളിലും അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു.

 

 

 

Latest