Connect with us

Kerala

എതിര്‍പ്പിനിടെ സംസ്ഥാനത്ത് എസ്‌ഐആറിന് തുടക്കം കുറിച്ച് ഗവര്‍ണര്‍

സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പിന് സമഗ്രവും തെറ്റില്ലാത്തതുമായ വോട്ടര്‍ പട്ടിക അനിവാര്യമാണെന്നും വേഗത്തിലുള്ളതും പിശകുകളില്ലാത്തതുമായ പുനരവലോകനത്തിനായി ജനങ്ങള്‍ സഹകരിക്കണമെന്നും ഗവര്‍ണര്‍

Published

|

Last Updated

തിരുവനന്തപുരം |  കടുത്ത പ്രതിഷേധത്തിനിടെ സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കാരത്തിന് ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. രാജ്ഭവനില്‍ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ ആദ്യ എന്യൂമറേഷന്‍ ഫോം ഗവര്‍ണര്‍ രേജാന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നല്‍കിയാണ് എസ്ഐആറിന് തുടക്കം കുറിച്ചത്. സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പിന് സമഗ്രവും തെറ്റില്ലാത്തതുമായ വോട്ടര്‍ പട്ടിക അനിവാര്യമാണെന്നും വേഗത്തിലുള്ളതും പിശകുകളില്ലാത്തതുമായ പുനരവലോകനത്തിനായി ജനങ്ങള്‍ സഹകരിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇടതുപക്ഷത്തിന്റേയും കോണ്‍ഗ്രസിന്റെയും എതിര്‍പ്പ് വകവെക്കാതെയാണ് കേന്ദ്ര നീക്കം.

എന്യൂമറേഷന്‍ ഫോമിന്റെ അച്ചടി തിങ്കളാഴ്ച പൂര്‍ത്തിയാകുമെന്നാണ് അറിയുന്നത്. സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം നവംബര്‍ 4 ന് തുടക്കം കുറിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. അതേസമയം എസ്ഐആറുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ബുധനാഴ്ച സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്.

 

Latest