Connect with us

National

ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് പാറ വീണു;യുവതിക്ക് ദാരുണാന്ത്യം

കാറിന്റെ സണ്‍റൂഫ് തകര്‍ത്താണ് ഉള്ളിലേക്ക് പാറ പതിച്ചത്.

Published

|

Last Updated

മുംബൈ \  മഹാരാഷ്ട്രയിലെ തംഹിനി ഘട്ടില്‍ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് പാറ വീണ് യുവതി മരിച്ചു. 43കാരിയായ സ്നേഹല്‍ ഗുജറാത്തിയാണ് മരിച്ചത്. പൂനെയില്‍ നിന്ന് മംഗാവിലേക്ക് യാത്ര ചെയ്യുമ്പോഴാണ് സംഭവം. യുവതി സഞ്ചരിച്ച ഫോക്‌സ് വാഗണ്‍ വിര്‍ടസ് കാറിന് മുകളിലേക്കാണ് പാറ പതിച്ചത്. കാറിന്റെ സണ്‍റൂഫ് തകര്‍ത്താണ് ഉള്ളിലേക്ക് പാറ പതിച്ചത്. സ്നേഹല്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

ഇന്നലെ രാവിലെ മുംബൈയില്‍ നിന്ന് ജല്‍നയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ആഡംബര ബസിന് സമൃദ്ധി ഹൈവേയില്‍ വെച്ച് തീപിടിച്ചിരുന്നു. പുലര്‍ച്ചെ 3 മണിയോടെ ഹൈവേയിലെ നാഗ്പൂര്‍ ലെയ്‌നിലാണ് സംഭവം. ഡ്രൈവറെയും സഹായിയെയും കൂടാതെ 12 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഡ്രൈവര്‍ ഉടന്‍ തന്നെ ബസ് നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ ദുരന്തം ഒഴിവായി. ഈ മാസം 18 ന് മഹാരാഷ്ട്രയിലെ നന്ദുര്‍ബാര്‍ ജില്ലയില്‍ അമിതവേഗതയില്‍ വന്ന മിനി ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ മരിക്കുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

 

Latest